എന്റെ ലോകം
ഒരായിരം ബ്ലോഗുകള്‍ക്കിടയിലെ എന്റെ കൊച്ചു ബ്ലോഗ് . മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില്‍ സ്നേഹവും, കാരുണ്യവും നിറച്ച്... ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്... അനുഭവങള് തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്‍..... എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
Sunday, February 8, 2009
എന്റെ ബ്ലോഗ്
അപ്പോള്‍ ഒന്നു എനിക്ക് മനസിലായി എനിക്കും ഇവിടെ സ്കോപ് ഉണ്ട്.
അങ്ങനെ രണ്ടു ദിവസം തല പുകഞ്ഞു ആലോചിച്ചു .എന്തിനെ പറ്റി എഴുതും.കിട്ടിപോയി ഗാന്ധിജിയുടെ സത്യന്വേഷണപരീക്ഷണങ്ങള്‍ എന്നപോലെ എന്റെ ചാറ്റ് അന്വേഷണപരീക്ഷനങ്ങള്‍ എന്നതിനെ പറ്റി എഴുതാം .(രണ്ടു വര്ഷത്തെ എക്സ്പീരിയന്‍സ് ഉണ്ട്) അങ്ങനെ ഞാന്‍ എഴുതി തുടങ്ങി. 1 മാസത്തെ എഴുതികഴിഞ്ഞപോഴേക്കും എന്റെ സ്റ്റോറി മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ നോവല്‍ ആയ ''അവകാശികളെയും' വെട്ടിക്കും എന്ന് എനിക്ക് തോന്നി. എന്തിനാണ് അതിന്റെ ഒന്നാം സ്ഥാനം കളയുന്നത് എന്ന് കരുതി എന്റെ ചാറ്റ് അന്വേഷണപരീക്ഷണ്ങ്ങള്‍ നിര്ത്തി വച്ചു.
ഇനി എന്തിനെ പറ്റി എഴുത്തും..കിട്ടിപോയി "ബാല്യകാല ഓര്‍മ്മകള്‍" .
ബാല്യകാല ഓര്‍മകള്‍ അയവിര്‍ക്കുന്നതിനു വേണ്ടി രാവിലെയും വൈകുന്നേരവും മുത്തശിമാവിന്റെ ചോട്ടില്‍ കസേരയിട്ട് ആകാശത്തേക്കും നോക്കി കിടന്നു. ഓര്‍മകള്‍ അല്ല ഉറക്കം ആണ് എനിക്ക് വന്നത്..അവസാനം കുറച്ചു ഓര്‍മകള്‍ പൊടിതട്ടിയെടുത്തു (പണ്ടു കഴിച്ച ജ്യോതിഷ് ബ്രാഹ്മിയുടെ ഗുണം) ഒരു സ്റ്റോറിയാക്കി പോസ്റ്റ് ചെയ്യാം എന്ന് കരുതിയപോഴാണ് ഞാന്‍ ഞെട്ടി പോയത്,എവിടെ തിരിഞ്ഞു നോക്കിയാലും ഓര്‍മകളുടെ പ്രളയം തന്നെ.ഹൊ അങ്ങനെ അതും ഉപേക്ഷിച്ചു.
ഇനി ഒരു തീമിന് വേണ്ടി എവിടെ പോകും. തീം ഇല്ലയിമയെ കുറിച്ചു ഒരു ബ്ലോഗ് ഇട്ടാലോ എന്നും ആലോചികാതെ ഇരുന്നില്ല.
അവസാനം ഞാന്‍ ഒന്നും തീരുമാനിച്ചു എസ്. കെ .പൊറ്റകാടിനെ പോലെ ഒരു യാത്രാവിവരണം അങ്ങ് എഴുതുവാന്‍,അതിന് വേണ്ടിയായി എന്റെ ഓരോ നീക്കവും. അതിന്റെ മുന്നോടിയായി ബസില്‍ പോയിരുന്ന ഞാന്‍ നടന്നു പോകുവാന്‍ തുടങ്ങി. പോകുമ്പോഴും വരുമ്പോഴും ചുറ്റുപാടും ഞാന്‍ നന്നായി നിരീക്ഷികുന്നുണ്ട്.(ഹ അങ്ങനെ ഞാന്‍ ഒരു കാര്യം കണ്ടുപിടിച്ചു, എന്റെ നാട്ടില്‍ ഒരു പാടു girls ഉണ്ട് എന്ന്). എന്റെ യാത്രാവിവരണം ഏകദേശം പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു, അത് കഴിഞ്ഞിട്ട് വേണം "എന്റെ തെക്കു വടക്കു യാത്രകള്‍ " എന്ന പേരില്‍ അത് പോസ്റ്റ് ചെയ്യാന്‍. (മറ്റാരും പാര വെച്ചില്ലെങ്ങില്‍..)
ഇനി ഇപ്പൊ അതും നടന്നില്ലെങ്ങില്‍ അറ്റ കൈക്ക് ഞാന്‍ കവിത എഴുതങ്ങു തുടങ്ങും അല്ല, പിന്നെ....
ദേശമാതാ....(കവിത)
ഒട്ടകത്തിന്റെ മുതുകില്‍
കുരുങ്ങിയ വിദേശി...
താജ്മഹലിന്റെ
കണ്ണീര്‍ തുള്ളിയില്‍,
കൊണാര്‍ക്കില്‍,
ചെങ്കോട്ടയില്‍, മിനാരില്‍,
കോവളത്തും,
ആഥിത്യം ഒരുക്കി,
മര്യാദ മറക്കുന്ന
കാഴ്ചകള്‍............
തീവണ്ടിയില്‍,
റോഡില്‍, നാലാള്‍
കൂടുന്നിടത്തൊക്കെ
ഒക്കത്തൊരൊട്ടിയ
വയറുള്ളകുഞ്ഞും,
എല്ലുന്തി നഗ്നത,
അടിവസ്ത്രമില്ലാതെ,
പഴംതുണി കോലവും,
കൈനീട്ടി നില്ക്കുന്ന
ദൃശ്യ വിരുന്നും,
ഒരു മിന്നായം പോല്‍
പകര്‍ത്തിയെടുത്തില്‍
ആഴ്ചപതിപ്പിന്റെ
മുഖചിത്രമരുളുന്നു.
"ദേശ മാതാവും.....
ഒക്കത്തെ പൌരനും"
അടികുറിപ്പാകുന്നു.
കണ്ണടയുമ്പോള്‍......(കവിത)
നമുക്കു കാണാന്‍
കഴിയാത്തവ...
കാരണം കണ്ണുകള്‍
അടഞ്ഞിരിക്കും...
"പ്രാര്‍ഥനയില്‍, സ്വപ്നം
കാണുമ്പോള്‍, കരയുമ്പോള്‍,
ചുംബിക്കുമ്പോള്‍....."
കണ്ണുകള്‍ ഇമപൂട്ടി
അടഞ്ഞു പോകുന്നു...
പൂച്ചകുഞ്ഞിന്റെ
പാലുകുടി പോലെ,
ഒട്ടക പക്ഷിയുടെ
ഒളിമാടം പോലെ,
കണ്ണടച്ചിരിട്ടാക്കുന്ന...
ലോകം കൊളുത്തിയ
തിരിപോലെ സത്യം..
കണ്ണുകള്‍ അറിയാതെ
അടയുന്ന ചില നേരങ്ങള്‍...
തെറ്റിനെ തിരിച്ചറിയുന്ന
ക്ഷണ നിമിഷങ്ങളില്‍,
കൈയ്യെതാത്തൊരു ജയം
കൈവെള്ളയില്‍ ഒതുങ്ങുമ്പോള്‍,
ചിന്തകള്‍ മഥിക്കുമ്പോള്‍,
ദുഃഖം തളംകെട്ടുമ്പോള്‍..,
വാക്കു കൊടുത്തതിനെ
മരന്നിട്ടൊഴിവ് പറയുമ്പോള്‍...
ഇവക്കൊടുവില്‍
എല്ലാം മറന്നടുത്ത-
യൊന്നിനെ കാണാന്‍ തുറക്കുന്നു..
.
ഇതൊന്നുമല്ല കാഴ്ചകള്‍.........
അന്ത്യ വിശ്രമത്തിന്റെ
ആദ്യ നാളില്‍
കാണാന്‍ കൊതിച്ചവരും,
വിധിച്ചവരും,
ബന്ധുക്കള്‍, ശത്രുക്കള്‍,
മിത്രങ്ങള്‍, അയാള്‍ക്കാരൊക്കയും,
വന്നു കൂടുമ്പോള്‍,
കാണാന്‍ കൊതിക്കുമ്പോള്‍,
തുറക്കാത്ത ഇമകളെ
കൂട്ടിപിടിച്ചൊടുവിലെ
കാഴ്ച കാണാതെ,
ഒരായിസ്സിന്റെ മുഖമൊന്നു-
കൂടി കണ്ടു വിടചൊല്ലാതെ..
യാത്രയാകുന്നു..
ചില നോവ് കാഴ്ചകള്‍
കാണാന്‍ കഴിയാത്തവ...
വീണപൂവ്

രണ്ടു ജലരാശികള്‍
വീണു സന്ധിക്കുന്നേടത്ത്
നിരുപാധികം പിറന്ന
ഒരു കുമിള.
ആകാശം അതില്‍
മുഖം നോക്കി.
ഒഴുക്കിനോടത്
സ്വപ്നം പറഞ്ഞു.
എവിടെ വെച്ച്
എപ്പോള്‍
എന്നിങ്ങനെ
ചോദ്യങ്ങളെ മാത്രം
അതു നിരാകരിച്ചു.
വഴി വക്കില്‍ നീട്ടിയ
പൂക്കളോടത്
ഉത്സാഹം കൊണ്ടു.
ഉണങ്ങിപ്പോയ വൃക്ഷങ്ങളെ
കണ്ടില്ലെന്നു നടിച്ചു.
ഇടയ്ക്കു വന്നെത്തി
ഒരു വീണപൂവും.
കവിതയെന്ന്
അതിന്റെ പേര്.
വേനല്‍ച്ചെടി
ഒരു ചെടി
കാറ്റിനിരമ്പം കേട്ടു
തളര്‍ന്ന കണ്ണു തുറന്നു
എവിടെയോ പെയ്ത മഴയുടെ
ഗന്ധത്തില്‍ ഉന്മാദിയായി
ജലഗര്‍ഭിണിയായ മേഘം
പ്രേമപൂര്‍വം അതിനെ നോക്കി
സ്ഥിത സ്നേഹിയായി
കാറ്റിനു നേരെ ആവുന്നത്ര
പിടിച്ചു നിന്നു
എന്നിട്ടും
നിഴലടയാളം കൊണ്ടു
ഒന്നു മൂടിത്തലോടാനേ
മേഘത്തിനായുള്ളൂ.
അവള്‍ പറഞ്ഞു :
സങ്കടപ്പെടേണ്ട,
ഞാന്‍ മലമുകളില്‍ പെയ്ത്
നിന്നെത്തേടി വരും.ന്നെത്തേടി വരും.
മരിക്കാതെ പിടിച്ചു നില്‍ക്കുക.
sneham and premam
ആവന്‍ എന്നും അവളെ കണുമയിരുന്നു, ആവള്‍ ആവനെയുമ്.കമ്പസിന്റെ നീണ്ഡ ഇദനാഴികകളില്‍ എന്നും അവര്‍ പ്രണയം പങ്കുവയ്ക്കുമയിരുന്നു.വകമരങള്‍ പൂക്കുന്നതൊ,പീരിദുകള്‍ ക്കഴിയുന്നതൊ അവര്ക്കു പ്രശ്നമയിരുന്നില്ല.എന്നും മറ്റുള്ളവര്ക്കു മുന്പായി അവര്‍ എത്തുമയിരുന്നു
ഓരു നാള്‍ ഉചയ്ക്കു ലന്ചു ബ്രെക്കിനു ആവന്‍ ആവളെ കണതെ പയുന്നതൂ മറ്റുള്ളവര്‍ നിസന്ഗ്ഗതയൊദെ നൊക്കി നില്കുന്നുന്ദയിരുന്നു.കരിഞു പ്പൊഴിഞ വകപൂക്കള്കിദയിലൂദെ,കൊഫീ ഷൊപ്പിനു മുന്പിലൂദെ,ആവളുദെ പെരു വിളിചൂ അവന്‍ അലറുന്നുദായിരുന്നു.ഓദുവില്‍ ഉണങിയ വാകമരതിതിനദിയില്‍ ദുക്കിതയയിരിക്കുന്ന അവളെ അവന്‍ സമധാന പെടുത്തൂന്നുന്ദയിരുന്നു
അവര്‍ വീന്ദും പഴയതുപൊലെ കാണാന്‍ തുദങി അവരുദെ വക്കുകളില്‍ എന്നും ഒരെ ശബ്ധമയിരുന്നു സ്വരമയിരുന്നു ബൌ ബൌ
യുവാക്കള്‍ മാത്രം വായിക്കുക
നമ്മുടെ അയല്‍ സ്റ്റേറ്റുകള്‍ ഈ പറഞ എല്ലാ കര്യങ്ങളിലും വളരെ മുന്നിലാണ്. അത്കൊണ്ട് നാം എല്ലത്തിന്നും അവയെ ആശ്രയിക്കുന്നു(ഞാനും (ബാഗ്ളുരില്‍ ഐ ടി കമ്പനിയില്‍ ജോലിചെയ്യുന്നു.) ). ജല ലഭ്യത വളരെ കുറഞ തമിഴ്നാടും ആന്ത്രയുമാണു നമ്മുക്കുവേണ്ടി അരിയും പച്ചക്കറികളും ഉണ്ടക്കുന്നത്. അത് മുടങ്ങിയാല്‍ നമ്മുടെ അവസ്ത എന്തായിരിക്കും.
ഗൂഗിള്‍ ന്യൂസ്
എല്ലാ മലയാള ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും, അവ അപ്ഡേറ്റാവുന്ന മുറയ്ക്ക് ഈ പേജില്‍ കിട്ടും.