Sunday, February 8, 2009

സ്നേഹതീരം


കുന്നിന്‍ചെരുവിലെ അമ്പല മുറ്റത്തെ ആല്‍തറയില്‍ അവന്‍ കിടക്കുകയാണ്... മനസ് മുഴുവന്‍ അവളാണ്, ഇഷ.. അവളുടെ ഓര്‍മയില്‍ അവന്‍ അലിയുന്നത് അവിടെയാണ്...
വേര്‍പാടിന്റെ വേദനകളുമായ് പോയ ആറു മാസവും അവന്‍ ചിലവിട്ടത് അവിടെയാണ്...
പരസ്പരം ഇഷ്ടപ്പെട്ടു, നമ്മള്‍ ആഗ്രഹിച്ചതു പോലെ ഒരു ജീവിതം... അതല്ലേ, ഇഷാ ഞാന്‍ നിന്നോട് ചോദിച്ചൂള്ളൂ... പക്ഷേ, നീ എന്നെ മറ്റൊരാള്‍ക്ക് വിട്ടു കൊടുത്തു... എന്നിട്ട് നീ... മരിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ലല്ലോ? ഇഷാ, ഞാന്‍ തിരച്ചറിയുന്നു... നിന്റെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞു...
* * * * * * * * * * * * *

സ്വപ്നങ്ങളിലും ദുഖങ്ങളിലും സന്തോഷത്തിലും എല്ലാം അവനൊപ്പം അവള്‍ ഉണ്ടായിരുന്നു.
മൂന്നു വര്‍ഷം കൊണ്ട് അവള്‍ അവനെ പുതിയൊരു വ്യക്തിയാക്കി മാറ്റി.
ഇണക്കങ്ങളും പിണക്കങ്ങളും മാറി മാറി അവരിലൂടെ കടന്നുപോയി...
പിന്നീടെപ്പോഴാണ് അവളുടെ സ്വപ്നത്തില്‍ അവനില്ലാതായത്... അതോ തിരിച്ചായിരുന്നോ?
എങ്ങിനെയായാലും ഇന്ന് അവനൊപ്പം അവളില്ല.
ഒരു ഭ്രാന്തനെപോലെ അവന്‍ പിറുപിറുത്തു... ഇഷാ, നീ എവിടെയാണ്... ഇഷാ, എന്റെ ഇഷാ!
ഇഷയെക്കുറിച്ചുള്ള ഓര്‍മകള്‍ ഇതിനോടകം അവനെ ഒരു ഭ്രാന്തനാക്കി കഴിഞ്ഞിരുന്നു.

* * * * * * * * * * * * * * * *
ഇഷയ്ക്ക് പാച്ചുവും പാച്ചുവിന് ഇഷയും, അതായിരുന്നു അവരുടെ ലോകം... ആ ലോകത്ത് മറ്റാര്‍ക്കും സ്ഥാനമുണ്ടായിരുന്നില്ല...
എന്നിട്ടും എന്തേ അങ്ങിനെ സംഭവിച്ചു.
ആ ദിനം അവന്‍ ഓര്‍ത്തൂ... ഇഷയോടൊപ്പമുണ്ടായിരുന്ന അവസാന ദിനം... അവനില്‍ നിന്ന് അവള്‍ പറന്നകന്ന ദിനം...
പാച്ചൂ, ഒരിക്കലും മടങ്ങി വരാത്ത ഒരു യാത്രയാണ് എന്റെ മനസില്‍...
ഒരിക്കലും മടങ്ങി വരാത്ത യാത്ര ഭീരുക്കളുടെയല്ലേ ഇഷാ?
ആയിരിക്കാം... ഈ വിധി ഞാന്‍ സ്വയം തിരഞ്ഞെടുത്തതാണ്... പക്ഷേ, നിനക്ക് ദുഖിക്കേണ്ടി വരില്ല... നിന്റെ ഇഷ്ടങ്ങള്‍ക്ക് കൂട്ട് ഞാനല്ല, അവളാണ്... മീനു. അവള്‍ മതി! എനിക്ക് പകരം നിനക്ക് അവളാണ് ശരി...ഞാന്‍ തനിച്ചാണ്... എനിക്കാരുമില്ല... ആരും വേണ്ട...
ഇഷാ... ഞാന്‍ പറയുന്നതൊന്ന് നീ കേള്‍ക്ക്...
വേണ്ട, എനിക്ക് ഒന്നും കേള്‍ക്കണ്ട... വിജനമായ ഒരു സ്ഥലത്തേക്ക് ഞാന്‍ പോകുവാ... കല്ലുകളും മുള്ളുകളും നിറഞ്ഞ ലോകത്തേക്ക്... അവിടെ എന്നെ ആരും ശല്യപ്പെടുത്തില്ല...
ഇഷാ അരുത്!!!
ഇല്ല, എനിക്ക് പോയേ പറ്റൂ. തോറ്റു മടങ്ങാന്‍ ഞാനില്ല... നിന്നോടൊപ്പം ജീവിച്ചു ജയിക്കാന്‍ എനിക്ക് കഴിയുകയുമില്ല...അപ്പോള്‍...
എന്നന്നേക്കുമായ് ഞാന്‍ പോകുന്നതല്ലേ നല്ലത്.
എല്ലാം നിന്റെ ഇഷ്ടം! പക്ഷേ, ഇഷാ, നീ ഒരിക്കല്‍ പറഞ്ഞതുപോലെ ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും നമ്മള്‍ ഒരുമിച്ച്!
വേണ്ട, പാച്ചൂ... എന്നെ വിട്ടേക്ക്, ഞാന്‍ എപ്പോഴും തനിച്ചാണ് ... മരണത്തിലും ഞാന്‍ തനിച്ചു മതി!
* * * * * * * * * * *
അവളുടെ ഓര്‍മയില്‍ അവന്‍ വിതുമ്പി...
കണ്ണില്‍ നിന്നു ഒരിറ്റു കണ്ണീര്‍ അവള്‍ക്കായ് പൊടിഞ്ഞു...
ഇഷാ, എനിക്കും ആരുമില്ല... നീയായ് കൂട്ടിച്ചേര്‍ത്തത് ഞാനായ് ഉപേക്ഷിച്ചു... നീ ഭാഗ്യവതിയാണ്! പക്ഷേ, ഞാനോ... മരണത്തിനു പോലും എന്നെ വേണ്ട!!!
ഒരു ഭ്രാന്തനെ പോലെ അവന്‍ വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടേയിരുന്നു...
* * * * * * * * * * * * *
പ്രണയം മരിച്ചു കഴിഞ്ഞാല്‍, പിന്നെ
തികഞ്ഞ ശാന്തതയാണ്
ഒരു കൊടുങ്കാറ്റിനു മുന്‍പുള്ള നിശബ്ദത പോലെ...
പിന്നീട് ഒരു മരവും ഇല പൊഴിക്കില്ല
ഒരു പൂവും വിടരില്ല
ഒരു മയില്‍ പീലിയും ആകാശം കാണില്ല...
**********************************
പറയുവാനുണ്ട് പൊന്‍ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞുപോയെങ്കിലും
കറ പിടിച്ചോരെന്‍ ചുണ്ടില്‍തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
നിറയുകയാണോരേകാന്ത രോദനം
സ്മരണതന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും!
************************end

No comments:

ഗൂഗിള്‍ ന്യൂസ്

http://news.google.com/news?ned=ml_in
എല്ലാ മലയാള ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും, അവ അപ്ഡേറ്റാവുന്ന മുറയ്ക്ക് ഈ പേജില്‍ കിട്ടും.

Now you can Chat here