യാഹൂവിന്റെയും രെടിഫ്ഫ്ന്റെയും ഓര്‍ക്കൂട്ടിന്റെയും മുറ്റത്തുഓടികളിച്ചു കൊണ്ടിരുന്ന ഞാന്‍ ക്ഷീണം തീര്‍ക്കുവാന്‍ വേണ്ടി വെറുതെ ഒന്നു കയറിയതാണ് .അങ്ങോട്ട് കയറിയിട്ട് കാര്യം ഇല്ല എന്ന് എനിക്കറിയാം അവിടെ സാഹിത്യം വിളമ്പുന്നവര്‍ ആയിരിക്കും മുഴുവനും. എനിക്ക് അറിയാത്ത പണിയാണ്, ഏതായാലും ഒരു ബ്ലോഗ് അങ്ങ് വായിച്ചു നോക്കാം എന്ന് കരുതി ഒരെണ്ണം എടുത്തു വായിച്ചു.
അപ്പോള്‍ ഒന്നു എനിക്ക് മനസിലായി എനിക്കും ഇവിടെ സ്കോപ് ഉണ്ട്.
അങ്ങനെ രണ്ടു ദിവസം തല പുകഞ്ഞു ആലോചിച്ചു .എന്തിനെ പറ്റി എഴുതും.കിട്ടിപോയി ഗാന്ധിജിയുടെ സത്യന്വേഷണപരീക്ഷണങ്ങള്‍ എന്നപോലെ എന്റെ ചാറ്റ് അന്വേഷണപരീക്ഷനങ്ങള്‍ എന്നതിനെ പറ്റി എഴുതാം .(രണ്ടു വര്ഷത്തെ എക്സ്പീരിയന്‍സ് ഉണ്ട്) അങ്ങനെ ഞാന്‍ എഴുതി തുടങ്ങി. 1 മാസത്തെ എഴുതികഴിഞ്ഞപോഴേക്കും എന്റെ സ്റ്റോറി മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ നോവല്‍ ആയ ''അവകാശികളെയും' വെട്ടിക്കും എന്ന് എനിക്ക് തോന്നി. എന്തിനാണ് അതിന്റെ ഒന്നാം സ്ഥാനം കളയുന്നത് എന്ന് കരുതി എന്റെ ചാറ്റ് അന്വേഷണപരീക്ഷണ്ങ്ങള്‍ നിര്ത്തി വച്ചു.
ഇനി എന്തിനെ പറ്റി എഴുത്തും..കിട്ടിപോയി "ബാല്യകാല ഓര്‍മ്മകള്‍" .
ബാല്യകാല ഓര്‍മകള്‍ അയവിര്‍ക്കുന്നതിനു വേണ്ടി രാവിലെയും വൈകുന്നേരവും മുത്തശിമാവിന്റെ ചോട്ടില്‍ കസേരയിട്ട് ആകാശത്തേക്കും നോക്കി കിടന്നു. ഓര്‍മകള്‍ അല്ല ഉറക്കം ആണ് എനിക്ക് വന്നത്..അവസാനം കുറച്ചു ഓര്‍മകള്‍ പൊടിതട്ടിയെടുത്തു (പണ്ടു കഴിച്ച ജ്യോതിഷ് ബ്രാഹ്മിയുടെ ഗുണം) ഒരു സ്റ്റോറിയാക്കി പോസ്റ്റ് ചെയ്യാം എന്ന് കരുതിയപോഴാണ് ഞാന്‍ ഞെട്ടി പോയത്,എവിടെ തിരിഞ്ഞു നോക്കിയാലും ഓര്‍മകളുടെ പ്രളയം തന്നെ.ഹൊ അങ്ങനെ അതും ഉപേക്ഷിച്ചു.
ഇനി ഒരു തീമിന് വേണ്ടി എവിടെ പോകും. തീം ഇല്ലയിമയെ കുറിച്ചു ഒരു ബ്ലോഗ് ഇട്ടാലോ എന്നും ആലോചികാതെ ഇരുന്നില്ല.
അവസാനം ഞാന്‍ ഒന്നും തീരുമാനിച്ചു എസ്. കെ .പൊറ്റകാടിനെ പോലെ ഒരു യാത്രാവിവരണം അങ്ങ് എഴുതുവാന്‍,അതിന് വേണ്ടിയായി എന്റെ ഓരോ നീക്കവും. അതിന്റെ മുന്നോടിയായി ബസില്‍ പോയിരുന്ന ഞാന്‍ നടന്നു പോകുവാന്‍ തുടങ്ങി. പോകുമ്പോഴും വരുമ്പോഴും ചുറ്റുപാടും ഞാന്‍ നന്നായി നിരീക്ഷികുന്നുണ്ട്.(ഹ അങ്ങനെ ഞാന്‍ ഒരു കാര്യം കണ്ടുപിടിച്ചു, എന്റെ നാട്ടില്‍ ഒരു പാടു girls ഉണ്ട് എന്ന്). എന്റെ യാത്രാവിവരണം ഏകദേശം പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു, അത് കഴിഞ്ഞിട്ട് വേണം "എന്റെ തെക്കു വടക്കു യാത്രകള്‍ " എന്ന പേരില്‍ അത് പോസ്റ്റ് ചെയ്യാന്‍. (മറ്റാരും പാര വെച്ചില്ലെങ്ങില്‍..)
ഇനി ഇപ്പൊ അതും നടന്നില്ലെങ്ങില്‍ അറ്റ കൈക്ക് ഞാന്‍ കവിത എഴുതങ്ങു തുടങ്ങും അല്ല, പിന്നെ....
ഒരായിരം ബ്ലോഗുകള്‍ക്കിടയിലെ എന്റെ കൊച്ചു ബ്ലോഗ് . മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില്‍ സ്നേഹവും, കാരുണ്യവും നിറച്ച്... ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്... അനുഭവങള് തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്..... എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
Sunday, February 8, 2009
Subscribe to:
Post Comments (Atom)
ഗൂഗിള്‍ ന്യൂസ്
http://news.google.com/news?ned=ml_in
എല്ലാ മലയാള ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും, അവ അപ്ഡേറ്റാവുന്ന മുറയ്ക്ക് ഈ പേജില്‍ കിട്ടും.
എല്ലാ മലയാള ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും, അവ അപ്ഡേറ്റാവുന്ന മുറയ്ക്ക് ഈ പേജില്‍ കിട്ടും.
1 comment:
ഗ്രീഷ്മവും വസന്തവും കടന്ന്... അനുഭവങള് തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്..... എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
Post a Comment