വാഗ്ദാനങ്ങള്‍ നല്കിയും പല്ലിളിച്ചുകാട്ടിയും ചിരിച്ചും കരഞും തൊണ്ട പൊളിച്ചും നമ്മുടെ വോട്ട് നേടി ജനസേവകര്‍ എന്നു സ്വയം പരിചയപ്പെടുത്തിയ അവര്‍ നമ്മു വേണ്ടിയണത്രെ സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. പിന്നീട് അവര്‍ എല്ലാം മറന്നുകൊണ്ട് ഈ ജനസേവകരുടെ ഉത്സവമായ ഗ്രൂവഴക്ക് നമ്മുക്കുവേണ്ടി ആ 5 വര്‍ഷം അവര്‍ നടത്തുന്നു. ഇതല്ലെ സുഹ്റ്ത്തുക്കളേ കഴിഞ കുറേ വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ നടക്കുന്നത്?.
അടിസ്താന സവ്കര്യമോ സംരക്ഷണമോ നല്‍കാത്തതുകൊണ്ട് നല്ല കമ്പനികളോ കോളേജുകളോ കേരളത്തിലേക്ക് അടുക്കുന്നില്ല. എന്തിനേറെ പറയുന്നു, പഠനവും വേണ്ട കമ്പനി ജോലിയും വേണ്ട ക്റ്ഷി ചെയ്തു ജീവിക്കാം എന്നു വിചാരിച്ചാല്‍ പോലും നമ്മുടെ നാട്ടില്‍ അതിനു കഴിയില്ല എന്ന് ഈയിടെ ഒരു തൊഴിലാളി പാര്‍ട്ടി അടിവരയിട്ടിരിക്കുകയാണ്.
സ്വന്തം വയലില്‍ വിളഞ നെല്‍ കൊയ്തെടുക്കുവാന്‍ യന്ത്രം ഇറക്കരുതെന്നു ഈ പാര്‍ട്ടി ഭീഷണിപ്പെടുത്തിയതുകൊണ്ട് കോടിക്കണക്കിനു രൂപയുടെ നെല്ലാണു കഴിഞ വര്‍ഷം നശിച്ചുപോയത്. ഇപ്പോഴും പട്ടിണിക്കാരുള്ള നമ്മുടെ കേരളത്തിലാണു ഈ ക്രൂര ക്രത്യം നടന്നതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
നമ്മുടെ അയല്‍ സ്റ്റേറ്റുകള്‍ ഈ പറഞ എല്ലാ കര്യങ്ങളിലും വളരെ മുന്നിലാണ്. അത്കൊണ്ട് നാം എല്ലത്തിന്നും അവയെ ആശ്രയിക്കുന്നു(ഞാനും (ബാഗ്ളുരില്‍ ഐ ടി കമ്പനിയില്‍ ജോലിചെയ്യുന്നു.) ). ജല ലഭ്യത വളരെ കുറഞ തമിഴ്നാടും ആന്ത്രയുമാണു നമ്മുക്കുവേണ്ടി അരിയും പച്ചക്കറികളും ഉണ്ടക്കുന്നത്. അത് മുടങ്ങിയാല്‍ നമ്മുടെ അവസ്ത എന്തായിരിക്കും.
രാഷ്ട്രീയം സ്വന്തം പോക്കറ്റു നിറക്കാനുള്ള ഉപാദിയയി മത്രം കാണുന്ന രാഷ്ട്രീയക്കാരില്‍ നിന്നും നമ്മുക്ക് കേരളത്തെ രക്ഷിക്കേണ്ടെ? താന്‍ ചെയ്യുന്നത് എന്ത് എന്നു തിരിച്ചറിയാന്‍ പോലും കഴിവില്ലാത്ത വിവരവും വിദ്യാഭ്യാസവുമില്ലാത്തവരാണു ഇന്നു രാഷ്ട്രീയത്തിലുള്ള അതികംപേരും. അതുമാറി വിവരവും വിദ്യാഭ്യാസവ്ണമുള്ള പണത്തോടു ആര്‍ത്തിയില്ലാത്ത യുവാക്കള്‍ രാഷ്ട്രീയത്തിലേക്കു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
No comments:
Post a Comment