ചിരിക്കാന്‍ എളുപ്പമാണോ..? ഞാന്‍ എന്നോട് തന്നെ പല തവണ ചോദിച്ച ചോദ്യം.. എനിക്ക് മറുപടി കിട്ടിയില്ല..പക്ഷേ എനിക്ക് ഒന്നു മനസിലായി. ചിരിക്കാന്‍ കഴിയുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഗംഗ അങ്ങനെയായിരുന്നില്ല. സങ്കടങ്ങള്‍ മാറാന്‍ അവള്‍ കണ്ടുപിടിച്ച സൂത്രമായിരുന്നു ചിരിക്കുക എന്നത്.
ഗംഗയെ കാണുമ്പോള്‍ പലപ്പോഴും ഞാനും വിചാരിച്ചു. എന്തു കൊണ്ട് എനിക്കും ചിരിച്ചു കൂടാ..പക്ഷേ അവള്‍ ചിരിക്കുമ്പോഴും അവളുടെ ഉള്ള് നീറുന്നത് എനിക്കു കാണാമായിരുന്നു.. അവളോട് ചോദിച്ചാല്‍ അവള്‍ പറയുക. ദുഖം മറക്കാനുള്ള എളുപ്പ മാര്‍ഗ്ഗമാണത്രേ ചിരി...
ഉള്ളില്‍ വിഷമം തോന്നുമ്പോള്‍ ചിരിക്കുക. എന്നാല്‍ പുറമെ ചിരിക്കുമ്പോഴും പലരുടെയും ഉള്ള് വിതുമ്പുകയായിരിക്കും...എന്റെ ഗംഗയെപ്പോലെ..പക്ഷേ അത് നമുക്ക് കേള്‍ക്കാന്‍ കഴിയില്ല...അത് കേള്‍ക്കുന്നയാള്‍ നിങ്ങളുടെ ഏറ്റവും വലിയ സുഹൃത്തായിരിക്കും...
No comments:
Post a Comment