
ഞാന്‍ പലരോടും ചോദിച്ചു...
ചിലര്‍ പറഞ്ഞു സൌഹൃദം...
ചിലര്‍ പറഞ്ഞു പ്രണയം...
ഇല്ല അങ്ങിനെ വരില്ലല്ലോ?
ഏതെങ്കിലും ഒരുവന്‍ തന്നെ കേമന്‍...
എന്റെ ചോദ്യങ്ങള്‍ പല വഴിക്കായ്...
ഉത്തരങ്ങളും പല വഴിക്കായ്...
ഒരുവന്‍ ചോദിച്ചു, എന്തിന് ചോദിച്ച് നടക്കുന്നു;
സ്വയം ചോദിച്ചൂടെ?
ശരിയാണല്ലോ!
ഞാനാലോചിച്ചു...
ഓര്‍മ വന്നത് കൂട്ടുകാരന്റെ മുഖം...
അവന്റെ പ്രണയവും എന്റെ സൌഹൃദവും
ഒന്നു തന്നെ ആയിരുന്നല്ലോ?
ഒടുവില്‍ ഞാന്‍ മനസിലാക്കി
രണ്ടും ഒന്നു തന്നെ
ഒന്നിന്റെ രണ്ടു പേരുകള്‍ മാത്രം!
No comments:
Post a Comment