
ഒരു കാലത്ത് കൈവിട്ടു പോയ സ്വന്തം നാടിന്റെ സ്വാതന്ത്യ്രം വീണ്ടെടുക്കാന്‍ ഒരുപാട് പേര്‍ തങ്ങളുടെ ജീവിതം മാറ്റി വച്ചു. ഒന്നിനും വേണ്ടിയായിരുന്നില്ല. പെറ്റമ്മയുടെ സ്വാതന്ത്രത്തിനു വേണ്ടി. അവര്‍ അന്ന് അത് തങ്ങളുടെ കടമയായി കരുതിയിരുന്നു. എന്നാല്‍ ഇന്ന് എത്ര പേരാണ് സ്വന്തം നാടിനെ ഒരു നിമിഷമെങ്കിലും ഓര്‍ക്കുന്നത്. എല്ലാവരും സ്വാര്‍ത്ഥരായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്കാവശ്യമായ നികുതി കൊടുക്കാതെ വെട്ടിക്കുന്ന ചില പേര്‍. ആ നികുതിയില്‍ നിന്നും ഒരു ഭാഗം എങ്ങനെ കൈക്കലാക്കാം എന്നു ശ്രമിക്കുന്ന ചില പേര്‍..
ഇതു മൂലം കഷ്ടപ്പെടുന്നവരോ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ബുദ്ധി മുട്ടുന്ന പട്ടിണി പാവങ്ങള്‍. ആര്‍ക്കും മഹാനാവാനൊന്നും കഴിയില്ല. പക്ഷേ സ്വന്തം രാജ്യത്തിന്റെ പേരു പോലും പറയാന്‍ മടിക്കുന്നവരായി നാം ഇന്ത്യക്കാര്‍ ഒരിക്കലും മാറരുത്.
വളര്‍ന്നു വരുന്ന തലമുറയ്ക്ക് പോലും മാതൃസ്നേഹം കുറഞ്ഞു വരുന്നു. നാമോരുത്തരും ഇന്ത്യയെ ഓര്‍ക്കുന്നത് സ്വാതന്ത്യ്രദിനത്തില്‍ മാത്രം. വരും തലമുറയെങ്കിലും ഐ ആം ആന്‍ ഇന്ത്യന്‍ എന്നു അഭിമാനത്തോടെ പറയണം..
No comments:
Post a Comment