
രണ്ടു ജലരാശികള്‍
വീണു സന്ധിക്കുന്നേടത്ത്
നിരുപാധികം പിറന്ന
ഒരു കുമിള.
ആകാശം അതില്‍
മുഖം നോക്കി.
ഒഴുക്കിനോടത്
സ്വപ്നം പറഞ്ഞു.
എവിടെ വെച്ച്
എപ്പോള്‍
എന്നിങ്ങനെ
ചോദ്യങ്ങളെ മാത്രം
അതു നിരാകരിച്ചു.
വഴി വക്കില്‍ നീട്ടിയ
പൂക്കളോടത്
ഉത്സാഹം കൊണ്ടു.
ഉണങ്ങിപ്പോയ വൃക്ഷങ്ങളെ
കണ്ടില്ലെന്നു നടിച്ചു.
ഇടയ്ക്കു വന്നെത്തി
ഒരു വീണപൂവും.
കവിതയെന്ന്
അതിന്റെ പേര്.
No comments:
Post a Comment