പ്രണയം പോലെ മനോഹരമാണ് പ്രണയലേഖനവും.എന്നാല്‍ അത് കിട്ടാന്‍ ഭാഗ്യം കിട്ടിയിട്ടുള്ളവര്‍ വളരെ ചുരുക്കമാണ്. പ്രത്യേകിച്ചും ഇന്നത്തെ യുഗത്തില്‍. കാലം മാറിയപ്പോള്‍ പ്രണയലേഖനത്തിന്റെ പ്രസക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ പഴയ കാലത്തെ ആള്‍ക്കാരോട് ചോദിച്ചാല്‍ അവര്‍ പറയും അവര്‍ക്ക് കിട്ടിയ പ്രണയലേഖനത്തെക്കുറിച്ച്..ചിലര്‍ അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടാകും...നിങ്ങള്‍ എഴുതിയിട്ടുണ്ടോ പ്രണയലേഖനം..എന്നാല്‍ ഞാന്‍ എഴുതിയിട്ടുണ്ട്.
ഒരു പ്രണയലേഖനമെങ്കിലും എഴുതണമെന്നത് എന്റെ വലിയൊരാഗ്രഹമായിരുന്നു..അങ്ങനെ എന്റെ ഇരുപത്തി ഒന്നാമത്ത വയസില്‍ എനിക്കൊരു അവസരം കിട്ടി.. ഹോ! എന്തു സന്തോഷമായിരുന്നെന്നോ...ഞാന്‍ എഴുതി ...എന്റെ ഉള്ള് തുറന്ന് എഴുതി..അതിലെ ഓരോ വാക്കും എന്റെ മനസ് വെളിപ്പെടുത്തുന്നതായിരുന്നു...
അതിന് എനിക്ക് പ്രതിഫലവും കിട്ടി..ഒരു മഞ്ചിന്റെ മിഠായി...ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും പ്രണയലേഖനം എഴുതിയാല്‍ മിഠായി കിട്ടുന്നതെങ്ങനെയെന്ന്...തിരിച്ചും കത്തല്ലേ കിട്ടുക...ശരിയാ..പക്ഷേ ഞാന്‍ എഴുതിയത് ഹോസ്റ്റലിലെ എന്റെ റൂംമേറ്റ്സ് സംഘടിപ്പിച്ച പ്രണയലേഖനം മത്സരത്തിനു വേണ്ടിയാ...എനിക്ക് ഫസ്റ്റ് പ്രൈസും കിട്ടി...ഇപ്പോള്‍ കണ്‍ഫ്യൂഷനൊന്നും ഇല്ലല്ലോ...
No comments:
Post a Comment