ജീവിതത്തില്‍ ഓര്‍ക്കാന്‍ ഒത്തിരി സമയം കിട്ടുന്നത് എപ്പോഴാണെന്നറിയാമോ...വാര്‍ദ്ധക്യം..ജീവിതത്തിലെ കടമകളെല്ലാം നിറവേറ്റി എന്നു തോന്നുന്ന കാലം...മരണത്തെ കൂടുതല്‍ സ്നേഹിക്കുന്ന സമയം..
ജീവിതത്തില്‍ പിന്തിരിഞ്ഞു നോക്കുന്ന സമയമാണ് വാര്‍ദ്ധക്യം. ബാല്യവും കൌമാരവും ഒക്കെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കും. ബാല്യത്തിലെ കുസൃതിയും കൌമാരത്തിലെ പ്രണയവും ഒക്കെ...എല്ലാവര്‍ക്കുമുണ്ട് വാര്‍ദ്ധക്യം. ചിലര്‍ക്ക് അത് ലഭിക്കാറില്ല. ചാരു കസേരയില്‍ ചാരിയിരുന്ന് പഴയ ഓര്‍മ്മകള്‍ ഓര്‍ക്കുക എന്തു രസമുള്ള കാര്യമാ അല്ലേ...ഒന്നു ചിന്തിച്ചു നോക്കൂ...ദേഷ്യവും കോപവും ഒക്കെ മാറി നാം മറ്റൊരു വ്യക്തിയായി തീരുന്ന അവസ്ഥ.
കൂട്ടായി ഒരാള്‍ വേണമെന്നു ചിന്തിക്കുന്ന കാലം കൂടിയാണത്. തനിച്ചാകുന്ന വാര്‍ദ്ധക്യകാലം ജീവിതത്തിലെ ഏറ്റവും മടുപ്പാണ്. നടക്കുമ്പോള്‍ ആ കൈ ഒന്നു പിടിക്കാന്‍ തളരുമ്പോള്‍ തലയൊന്നു ചായ്ക്കാന്‍ ഒരാള്‍ വേണമെന്നു ആഗ്രഹിക്കുന്ന കാലമാണ് വാര്‍ദ്ധക്യം.
No comments:
Post a Comment