Sunday, February 8, 2009

കണ്ണടയുമ്പോള്‍......(കവിത)

ചില പ്രിയ കാഴ്ചകള്‍..
നമുക്കു കാണാന്‍
കഴിയാത്തവ...
കാരണം കണ്ണുകള്‍
അടഞ്ഞിരിക്കും...
"പ്രാര്‍ഥനയില്‍, സ്വപ്നം
കാണുമ്പോള്‍, കരയുമ്പോള്‍,
ചുംബിക്കുമ്പോള്‍....."
കണ്ണുകള്‍ ഇമപൂട്ടി
അടഞ്ഞു പോകുന്നു...

പൂച്ചകുഞ്ഞിന്റെ
പാലുകുടി പോലെ,
ഒട്ടക പക്ഷിയുടെ
ഒളിമാടം പോലെ,
കണ്ണടച്ചിരിട്ടാക്കുന്ന...
ലോകം കൊളുത്തിയ
തിരിപോലെ സത്യം..

കണ്ണുകള്‍ അറിയാതെ
അടയുന്ന ചില നേരങ്ങള്‍...
തെറ്റിനെ തിരിച്ചറിയുന്ന
ക്ഷണ നിമിഷങ്ങളില്‍,
കൈയ്യെതാത്തൊരു ജയം
കൈവെള്ളയില്‍ ഒതുങ്ങുമ്പോള്‍,
ചിന്തകള്‍ മഥിക്കുമ്പോള്‍,
ദുഃഖം തളംകെട്ടുമ്പോള്‍..,
വാക്കു കൊടുത്തതിനെ
മരന്നിട്ടൊഴിവ് പറയുമ്പോള്‍...

ഇവക്കൊടുവില്‍
എല്ലാം മറന്നടുത്ത-
യൊന്നിനെ കാണാന്‍ തുറക്കുന്നു..
.
ഇതൊന്നുമല്ല കാഴ്ചകള്‍.........

അന്ത്യ വിശ്രമത്തിന്റെ
ആദ്യ നാളില്‍
കാണാന്‍ കൊതിച്ചവരും,
വിധിച്ചവരും,
ബന്ധുക്കള്‍, ശത്രുക്കള്‍,
മിത്രങ്ങള്‍, അയാള്‍ക്കാരൊക്കയും,
വന്നു കൂടുമ്പോള്‍,
കാണാന്‍ കൊതിക്കുമ്പോള്‍,
തുറക്കാത്ത ഇമകളെ
കൂട്ടിപിടിച്ചൊടുവിലെ
കാഴ്ച കാണാതെ,
ഒരായിസ്സിന്റെ മുഖമൊന്നു-
കൂടി കണ്ടു വിടചൊല്ലാതെ..
യാത്രയാകുന്നു..
ചില നോവ്‌ കാഴ്ചകള്‍
കാണാന്‍ കഴിയാത്തവ...

No comments:

ഗൂഗിള്‍ ന്യൂസ്

http://news.google.com/news?ned=ml_in
എല്ലാ മലയാള ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും, അവ അപ്ഡേറ്റാവുന്ന മുറയ്ക്ക് ഈ പേജില്‍ കിട്ടും.

Now you can Chat here