Sunday, February 8, 2009

രാഷ്ടീയത്തില്‍ സിനിമാ താരങ്ങളുടെ പങ്ക്‌

നമ്മള്‍ യുവാക്കള്‍ രാഷ്ടീയത്തിലേക്ക് വരണമെന്നു ഞാന്‍ ലാസ്റ്റ് പോസ്റ്റില്‍ പറഞു, പക്ഷെ അതിന്‍റ്റെ പ്രാക്ടിക്കല്‍ വശം കൂടെ നമ്മുക്കു ചര്‍ച്ചചെയ്യാം.

നാടിനു നന്‍മ ചെയ്യണം എന്ന ആഗ്രഹം വെച്ചു ഇപ്പോഴുള്ള പാര്‍ട്ടികളില്‍ ചേര്‍ന്നിട്ടു കാര്യമില്ല. എ.കെ ആന്‍റ്റണിയുടെ സര്‍ക്കാര്‍ താഴെയിട്ടത്‌ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഈ അടുത്ത്‌ എല്‍ ഡി എഫിലെ അബ്ദുല്ലക്കുട്ടിയെ പുറത്താക്കി. കേരളത്തിന്‍റ്റെ വികസനം മാത്രം ആഗ്രഹിച്ചുകൊണ്ടാണു എല്ലാവരും വെറുക്കുന്ന ഒരാളെ പേര്‍ കൂട്ടുപിടിച്ചൊകൊണ്ടെ അദ്ദേഹം വികസനത്തെ കുറിച്ചു സംസാരിച്ചത്‌. അതിന്‍റ്റെ ഉദ്ദേശ ശുദ്ദിപോലും മനസ്സിലാക്കാതെ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി. രാജ്യത്തെ സേവിക്കാനുള്ള കൊതികൊണ്ട്‌ അദ്ദേഹം പട്ടാളത്തില്‍ ചേര്‍ന്നു. ഒരു നല്ല പട്ടാളക്കാരനായി രാജ്യത്തെ സേവിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം അനുവതിക്കട്ടെ എന്നു നമ്മുക്ക്‌ ആശംസിക്കാം.

പെട്ടന്ന്‌ ഒരു ദിവസം കുറേ യുവാക്കള്‍ ചേര്‍ന്നു " ഞങ്ങള്‍ പുതിയ പാര്‍ട്ടിക്കാരാണു നാട്‌ നന്നാക്കാന്‍ പോകുകയാണു ഞങ്ങള്‍ക്കു എല്ലാവരും വോട്ടു ചെയ്യണം" എന്നു പറഞു ചെന്നാല്‍ ആരും വോട്ടു തരില്ലല്ലോ?.

എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളില്‍ സ്വാധീനമുള്ളവര്‍ക്കേ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ. അങ്ങിനെയുള്ള ആരൊക്കെയാണു നമ്മുടെ നാട്ടില്‍ ഉള്ളത്‌???? സംശയമില്ല! അത്‌ സിനിമാ താരങ്ങള്‍ മാത്രമാണ്. കേരളം നന്നായിക്കാണാന്‍ സിനിമാ താരങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നു നമ്മുക്കറിയാം (മമ്മൂട്ടിയുടെ ബ്ലോഗ്‌ സൈറ്റില്‍ ആദ്യത്തെ പോസ്റ്റ്‌തന്നെ രാഷ്ടീയത്തെകുറിച്ചാണ്).

ഒരു മാസത്തേക്കെങ്ങിലും സിനിമാ താരങ്ങള്‍ ഷൂട്ടിങ്ങ്‌ നിര്‍ത്തിവെച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്നു ബോധവല്കരണം നടത്തണം. എന്നിട്ട്‌ പുതിയ പാര്‍ട്ടിയുണ്ടാക്കണം. അതാതു സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്ന വിദ്യഭ്യാസമുള്ളവരെ ഇന്‍റ്റര്‍വ്യൂവിലൂടെ സ്ഥാനാര്‍ത്ഥികളാക്കണം. അങ്ങിനെ ചെയ്താല്‍ നമ്മുടെ എല്ലാ മന്ത്രിമാരും വിവരവും വിവേകവുമുള്ളവരയിരിക്കും.

സിനിമാ താരങ്ങള്‍ അവരുടെ ഇഷ്ട മേഖലയായ സിനിമ വിട്ടുകൊണ്ട്‌ പൂര്‍ണ്ണമായി ജനസേവനത്തിനിറങ്ങണം എന്നല്ല, പാര്‍ട്ടിയെ അവര്‍ നയിക്കണം. ഔദ്യോഗിക പദവികള്‍ വഹിക്കാതിരുന്നല്‍ അവര്‍ക്ക് സിനിമാ ജീവിതവും ഒരുമിച്ചു കൊണ്ടുപോകാം.

സിനിമാ താരങ്ങള്‍ക്കു സാധണക്കരോടായിക്കും കടപ്പാട്‌ കൂടുതല്‍, കാരണം സാധാരണക്കാരുടെ വിനോദമാണു സിനിമ. സമൂഹത്തിലെ മേല്‍ത്തട്ടിലുള്ളവര്‍ കുടുംബത്തോടെ സിനിമക്കുപോകുന്നത്‌ വളരെ അപൂര്‍വ്വമാണ്. അപ്പോള്‍ സിനിമാ താരങ്ങള്‍ക്കു കിട്ടുന്ന ഓരോ നോട്ടിലും സാധാരണക്കാരുടെ വിയര്‍പ്പിന്‍ നനവുണ്ട്‌ (കൊടുക്കുന്ന രൂപക്കുള്ള വിനോദം സിനിമാ താരങ്ങള്‍ നമ്മുക്കു പകരുന്നു എന്നകാര്യം മറക്കുന്നില്ല) നമ്മള്‍ നിര്‍ബദ്ധിച്ചാല്‍ സിനിമാ താരങ്ങള്‍ ജനസേവനത്തിനിറങ്ങും എന്നുതന്നേയാണു ഞന്‍ കരുതുന്നത്.

ഇനിയും വൈകിയാല്‍ ഇരു മുന്നണിയിലും വിശ്വസം നഷ്ടപ്പെട്ട ജനങ്ങള്‍ അവരവരുടെ മതത്തിന്‍റ്റെ പേരിലുള്ള പര്‍ട്ടിയില്‍ ചേരുകയും വര്‍ഗ്ഗീയ കലാപങ്ങള്‍ നാട്ടില്‍ തലപൊക്കുകയും ചെയ്യും.

No comments:

ഗൂഗിള്‍ ന്യൂസ്

http://news.google.com/news?ned=ml_in
എല്ലാ മലയാള ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും, അവ അപ്ഡേറ്റാവുന്ന മുറയ്ക്ക് ഈ പേജില്‍ കിട്ടും.

Now you can Chat here