Sunday, February 8, 2009

എന്റെ ബ്ലോഗ്

യാഹൂവിന്റെയും രെടിഫ്ഫ്ന്റെയും ഓര്‍ക്കൂട്ടിന്റെയും മുറ്റത്തുഓടികളിച്ചു കൊണ്ടിരുന്ന ഞാന്‍ ക്ഷീണം തീര്‍ക്കുവാന്‍ വേണ്ടി വെറുതെ ഒന്നു കയറിയതാണ് .അങ്ങോട്ട് കയറിയിട്ട് കാര്യം ഇല്ല എന്ന് എനിക്കറിയാം അവിടെ സാഹിത്യം വിളമ്പുന്നവര്‍ ആയിരിക്കും മുഴുവനും. എനിക്ക് അറിയാത്ത പണിയാണ്, ഏതായാലും ഒരു ബ്ലോഗ് അങ്ങ് വായിച്ചു നോക്കാം എന്ന് കരുതി ഒരെണ്ണം എടുത്തു വായിച്ചു.
അപ്പോള്‍ ഒന്നു എനിക്ക് മനസിലായി എനിക്കും ഇവിടെ സ്കോപ് ഉണ്ട്.

അങ്ങനെ രണ്ടു ദിവസം തല പുകഞ്ഞു ആലോചിച്ചു .എന്തിനെ പറ്റി എഴുതും.കിട്ടിപോയി ഗാന്ധിജിയുടെ സത്യന്വേഷണപരീക്ഷണങ്ങള്‍ എന്നപോലെ എന്റെ ചാറ്റ് അന്വേഷണപരീക്ഷനങ്ങള്‍ എന്നതിനെ പറ്റി എഴുതാം .(രണ്ടു വര്ഷത്തെ എക്സ്പീരിയന്‍സ് ഉണ്ട്) അങ്ങനെ ഞാന്‍ എഴുതി തുടങ്ങി. 1 മാസത്തെ എഴുതികഴിഞ്ഞപോഴേക്കും എന്റെ സ്റ്റോറി മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ നോവല്‍ ആയ ''അവകാശികളെയും' വെട്ടിക്കും എന്ന് എനിക്ക് തോന്നി. എന്തിനാണ് അതിന്റെ ഒന്നാം സ്ഥാനം കളയുന്നത് എന്ന് കരുതി എന്റെ ചാറ്റ് അന്വേഷണപരീക്ഷണ്ങ്ങള്‍ നിര്ത്തി വച്ചു.

ഇനി എന്തിനെ പറ്റി എഴുത്തും..കിട്ടിപോയി "ബാല്യകാല ഓര്‍മ്മകള്‍" .
ബാല്യകാല ഓര്‍മകള്‍ അയവിര്‍ക്കുന്നതിനു വേണ്ടി രാവിലെയും വൈകുന്നേരവും മുത്തശിമാവിന്റെ ചോട്ടില്‍ കസേരയിട്ട് ആകാശത്തേക്കും നോക്കി കിടന്നു. ഓര്‍മകള്‍ അല്ല ഉറക്കം ആണ് എനിക്ക് വന്നത്..അവസാനം കുറച്ചു ഓര്‍മകള്‍ പൊടിതട്ടിയെടുത്തു (പണ്ടു കഴിച്ച ജ്യോതിഷ് ബ്രാഹ്മിയുടെ ഗുണം) ഒരു സ്റ്റോറിയാക്കി പോസ്റ്റ് ചെയ്യാം എന്ന് കരുതിയപോഴാണ് ഞാന്‍ ഞെട്ടി പോയത്,എവിടെ തിരിഞ്ഞു നോക്കിയാലും ഓര്‍മകളുടെ പ്രളയം തന്നെ.ഹൊ അങ്ങനെ അതും ഉപേക്ഷിച്ചു.

ഇനി ഒരു തീമിന് വേണ്ടി എവിടെ പോകും. തീം ഇല്ലയിമയെ കുറിച്ചു ഒരു ബ്ലോഗ് ഇട്ടാലോ എന്നും ആലോചികാതെ ഇരുന്നില്ല.

അവസാനം ഞാന്‍ ഒന്നും തീരുമാനിച്ചു എസ്. കെ .പൊറ്റകാടിനെ പോലെ ഒരു യാത്രാവിവരണം അങ്ങ് എഴുതുവാന്‍,അതിന് വേണ്ടിയായി എന്റെ ഓരോ നീക്കവും. അതിന്റെ മുന്നോടിയായി ബസില്‍ പോയിരുന്ന ഞാന്‍ നടന്നു പോകുവാന്‍ തുടങ്ങി. പോകുമ്പോഴും വരുമ്പോഴും ചുറ്റുപാടും ഞാന്‍ നന്നായി നിരീക്ഷികുന്നുണ്ട്.(ഹ അങ്ങനെ ഞാന്‍ ഒരു കാര്യം കണ്ടുപിടിച്ചു, എന്റെ നാട്ടില്‍ ഒരു പാടു girls ഉണ്ട് എന്ന്). എന്റെ യാത്രാവിവരണം ഏകദേശം പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു, അത് കഴിഞ്ഞിട്ട് വേണം "എന്റെ തെക്കു വടക്കു യാത്രകള്‍ " എന്ന പേരില്‍ അത് പോസ്റ്റ് ചെയ്യാന്‍. (മറ്റാരും പാര വെച്ചില്ലെങ്ങില്‍..)

ഇനി ഇപ്പൊ അതും നടന്നില്ലെങ്ങില്‍ അറ്റ കൈക്ക് ഞാന്‍ കവിത എഴുതങ്ങു തുടങ്ങും അല്ല, പിന്നെ....

ദേശമാതാ....(കവിത)

സൂചി കുഴലില്‍ കുടുങ്ങിയ
ഒട്ടകത്തിന്റെ മുതുകില്‍
കുരുങ്ങിയ വിദേശി...

താജ്മഹലിന്റെ
കണ്ണീര്‍ തുള്ളിയില്‍,
കൊണാര്‍ക്കില്‍,
ചെങ്കോട്ടയില്‍, മിനാരില്‍,
കോവളത്തും,
ആഥിത്യം ഒരുക്കി,
മര്യാദ മറക്കുന്ന
കാഴ്ചകള്‍............
തീവണ്ടിയില്‍,
റോഡില്‍, നാലാള്‍
കൂടുന്നിടത്തൊക്കെ
ഒക്കത്തൊരൊട്ടിയ
വയറുള്ളകുഞ്ഞും,
എല്ലുന്തി നഗ്നത,
അടിവസ്ത്രമില്ലാതെ,
പഴംതുണി കോലവും,
കൈനീട്ടി നില്ക്കുന്ന
ദൃശ്യ വിരുന്നും,
ഒരു മിന്നായം പോല്‍
പകര്‍ത്തിയെടുത്തില്‍
ആഴ്ചപതിപ്പിന്റെ
മുഖചിത്രമരുളുന്നു.
"ദേശ മാതാവും.....
ഒക്കത്തെ പൌരനും"
അടികുറിപ്പാകുന്നു.

കണ്ണടയുമ്പോള്‍......(കവിത)

ചില പ്രിയ കാഴ്ചകള്‍..
നമുക്കു കാണാന്‍
കഴിയാത്തവ...
കാരണം കണ്ണുകള്‍
അടഞ്ഞിരിക്കും...
"പ്രാര്‍ഥനയില്‍, സ്വപ്നം
കാണുമ്പോള്‍, കരയുമ്പോള്‍,
ചുംബിക്കുമ്പോള്‍....."
കണ്ണുകള്‍ ഇമപൂട്ടി
അടഞ്ഞു പോകുന്നു...

പൂച്ചകുഞ്ഞിന്റെ
പാലുകുടി പോലെ,
ഒട്ടക പക്ഷിയുടെ
ഒളിമാടം പോലെ,
കണ്ണടച്ചിരിട്ടാക്കുന്ന...
ലോകം കൊളുത്തിയ
തിരിപോലെ സത്യം..

കണ്ണുകള്‍ അറിയാതെ
അടയുന്ന ചില നേരങ്ങള്‍...
തെറ്റിനെ തിരിച്ചറിയുന്ന
ക്ഷണ നിമിഷങ്ങളില്‍,
കൈയ്യെതാത്തൊരു ജയം
കൈവെള്ളയില്‍ ഒതുങ്ങുമ്പോള്‍,
ചിന്തകള്‍ മഥിക്കുമ്പോള്‍,
ദുഃഖം തളംകെട്ടുമ്പോള്‍..,
വാക്കു കൊടുത്തതിനെ
മരന്നിട്ടൊഴിവ് പറയുമ്പോള്‍...

ഇവക്കൊടുവില്‍
എല്ലാം മറന്നടുത്ത-
യൊന്നിനെ കാണാന്‍ തുറക്കുന്നു..
.
ഇതൊന്നുമല്ല കാഴ്ചകള്‍.........

അന്ത്യ വിശ്രമത്തിന്റെ
ആദ്യ നാളില്‍
കാണാന്‍ കൊതിച്ചവരും,
വിധിച്ചവരും,
ബന്ധുക്കള്‍, ശത്രുക്കള്‍,
മിത്രങ്ങള്‍, അയാള്‍ക്കാരൊക്കയും,
വന്നു കൂടുമ്പോള്‍,
കാണാന്‍ കൊതിക്കുമ്പോള്‍,
തുറക്കാത്ത ഇമകളെ
കൂട്ടിപിടിച്ചൊടുവിലെ
കാഴ്ച കാണാതെ,
ഒരായിസ്സിന്റെ മുഖമൊന്നു-
കൂടി കണ്ടു വിടചൊല്ലാതെ..
യാത്രയാകുന്നു..
ചില നോവ്‌ കാഴ്ചകള്‍
കാണാന്‍ കഴിയാത്തവ...

വീണപൂവ്‌



ണ്ടു ജലരാശികള്‍
വീണു സന്ധിക്കുന്നേടത്ത്‌
നിരുപാധികം പിറന്ന
ഒരു കുമിള.
ആകാശം അതില്‍
മുഖം നോക്കി.
ഒഴുക്കിനോടത്‌
സ്വപ്നം പറഞ്ഞു.
എവിടെ വെച്ച്‌
എപ്പോള്‍
എന്നിങ്ങനെ
ചോദ്യങ്ങളെ മാത്രം
അതു നിരാകരിച്ചു.
വഴി വക്കില്‍ നീട്ടിയ
പൂക്കളോടത്‌
ഉത്സാഹം കൊണ്ടു.
ഉണങ്ങിപ്പോയ വൃക്ഷങ്ങളെ
കണ്ടില്ലെന്നു നടിച്ചു.
ഇടയ്ക്കു വന്നെത്തി
ഒരു വീണപൂവും.
കവിതയെന്ന്‌
അതിന്റെ പേര്‌.

വേനല്‍ച്ചെടി

വേനലേറ്റ് ഉണങ്ങാറായ
ഒരു ചെടി
കാറ്റിനിരമ്പം കേട്ടു
തളര്‍ന്ന കണ്ണു തുറന്നു
എവിടെയോ പെയ്ത മഴയുടെ
ഗന്ധത്തില്‍ ഉന്മാദിയായി
ജലഗര്‍ഭിണിയായ മേഘം
പ്രേമപൂര്‍വം അതിനെ നോക്കി
സ്ഥിത സ്നേഹിയായി
കാറ്റിനു നേരെ ആവുന്നത്ര
പിടിച്ചു നിന്നു
എന്നിട്ടും
നിഴലടയാളം കൊണ്ടു
ഒന്നു മൂടിത്തലോടാനേ
മേഘത്തിനായുള്ളൂ.
അവള്‍ പറഞ്ഞു :
സങ്കടപ്പെടേണ്ട,
ഞാന്‍ മലമുകളില്‍ പെയ്ത്
നിന്നെത്തേടി വരും.ന്നെത്തേടി വരും.
മരിക്കാതെ പിടിച്ചു നില്‍ക്കുക.

sneham and premam

ആവന്‍ എന്നും അവളെ കണുമയിരുന്നു, ആവള്‍ ആവനെയുമ്.കമ്പസിന്റെ നീണ്ഡ ഇദനാഴികകളില്‍ എന്നും അവര്‍ പ്രണയം പങ്കുവയ്ക്കുമയിരുന്നു.വകമരങള്‍ പൂക്കുന്നതൊ,പീരിദുകള്‍ ക്കഴിയുന്നതൊ അവര്ക്കു പ്രശ്നമയിരുന്നില്ല.എന്നും മറ്റുള്ളവര്ക്കു മുന്പായി അവര്‍ എത്തുമയിരുന്നു

ഓരു നാള്‍ ഉചയ്ക്കു ലന്ചു ബ്രെക്കിനു ആവന്‍ ആവളെ കണതെ പയുന്നതൂ മറ്റുള്ളവര്‍ നിസന്ഗ്ഗതയൊദെ നൊക്കി നില്കുന്നുന്ദയിരുന്നു.കരിഞു പ്പൊഴിഞ വകപൂക്കള്കിദയിലൂദെ,കൊഫീ ഷൊപ്പിനു മുന്പിലൂദെ,ആവളുദെ പെരു വിളിചൂ അവന്‍ അലറുന്നുദായിരുന്നു.ഓദുവില്‍ ഉണങിയ വാകമരതിതിനദിയില്‍ ദുക്കിതയയിരിക്കുന്ന അവളെ അവന്‍ സമധാന പെടുത്തൂന്നുന്ദയിരുന്നു


അവര്‍ വീന്ദും പഴയതുപൊലെ കാണാന്‍ തുദങി അവരുദെ വക്കുകളില്‍ എന്നും ഒരെ ശബ്ധമയിരുന്നു സ്വരമയിരുന്നു ബൌ ബൌ

യുവാക്കള്‍ മാത്രം വായിക്കുക

വാഗ്ദാനങ്ങള്‍ നല്കിയും പല്ലിളിച്ചുകാട്ടിയും ചിരിച്ചും കരഞും തൊണ്ട പൊളിച്ചും നമ്മുടെ വോട്ട് നേടി ജനസേവകര്‍ എന്നു സ്വയം പരിചയപ്പെടുത്തിയ അവര്‍ നമ്മു വേണ്ടിയണത്രെ സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. പിന്നീട് അവര്‍ എല്ലാം മറന്നുകൊണ്ട് ഈ ജനസേവകരുടെ ഉത്സവമായ ഗ്രൂവഴക്ക് നമ്മുക്കുവേണ്ടി ആ 5 വര്‍ഷം ​അവര്‍ നടത്തുന്നു. ഇതല്ലെ സുഹ്റ്ത്തുക്കളേ കഴിഞ കുറേ വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ നടക്കുന്നത്?.

അടിസ്താന സവ്കര്യമോ സംരക്ഷണമോ നല്‍കാത്തതുകൊണ്ട് നല്ല കമ്പനികളോ കോളേജുകളോ കേരളത്തിലേക്ക് അടുക്കുന്നില്ല. എന്തിനേറെ പറയുന്നു, പഠനവും വേണ്ട കമ്പനി ജോലിയും വേണ്ട ക്റ്ഷി ചെയ്തു ജീവിക്കാം എന്നു വിചാരിച്ചാല്‍ പോലും നമ്മുടെ നാട്ടില്‍ അതിനു കഴിയില്ല എന്ന് ഈയിടെ ഒരു തൊഴിലാളി പാര്‍ട്ടി അടിവരയിട്ടിരിക്കുകയാണ്.

സ്വന്തം ​വയലില്‍ വിളഞ നെല്‍ കൊയ്തെടുക്കുവാന്‍ യന്ത്രം ഇറക്കരുതെന്നു ഈ പാര്‍ട്ടി ഭീഷണിപ്പെടുത്തിയതുകൊണ്ട് കോടിക്കണക്കിനു രൂപയുടെ നെല്ലാണു കഴിഞ വര്‍ഷം ​നശിച്ചുപോയത്. ഇപ്പോഴും പട്ടിണിക്കാരുള്ള നമ്മുടെ കേരളത്തിലാണു ഈ ക്രൂര ക്രത്യം ​നടന്നതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

നമ്മുടെ അയല്‍ സ്റ്റേറ്റുകള്‍ ഈ പറഞ എല്ലാ കര്യങ്ങളിലും വളരെ മുന്നിലാണ്. അത്കൊണ്ട് നാം എല്ലത്തിന്നും അവയെ ആശ്രയിക്കുന്നു(ഞാനും (ബാഗ്ളുരില്‍ ഐ ടി കമ്പനിയില്‍ ജോലിചെയ്യുന്നു.) ). ജല ലഭ്യത വളരെ കുറഞ തമിഴ്നാടും ആന്ത്രയുമാണു നമ്മുക്കുവേണ്ടി അരിയും പച്ചക്കറികളും ഉണ്ടക്കുന്നത്. അത് മുടങ്ങിയാല്‍ നമ്മുടെ അവസ്ത എന്തായിരിക്കും.

രാഷ്ട്രീയം സ്വന്തം പോക്കറ്റു നിറക്കാനുള്ള ഉപാദിയയി മത്രം കാണുന്ന രാഷ്ട്രീയക്കാരില്‍ നിന്നും നമ്മുക്ക് കേരളത്തെ രക്ഷിക്കേണ്ടെ? താന്‍ ചെയ്യുന്നത് എന്ത് എന്നു തിരിച്ചറിയാന്‍ പോലും കഴിവില്ലാത്ത വിവരവും വിദ്യാഭ്യാസവുമില്ലാത്തവരാണു ഇന്നു രാഷ്ട്രീയത്തിലുള്ള അതികംപേരും. അതുമാറി വിവരവും വിദ്യാഭ്യാസവ്ണമുള്ള പണത്തോടു ആര്‍ത്തിയില്ലാത്ത യുവാക്കള്‍ രാഷ്ട്രീയത്തിലേക്കു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

രാഷ്ടീയത്തില്‍ സിനിമാ താരങ്ങളുടെ പങ്ക്‌

നമ്മള്‍ യുവാക്കള്‍ രാഷ്ടീയത്തിലേക്ക് വരണമെന്നു ഞാന്‍ ലാസ്റ്റ് പോസ്റ്റില്‍ പറഞു, പക്ഷെ അതിന്‍റ്റെ പ്രാക്ടിക്കല്‍ വശം കൂടെ നമ്മുക്കു ചര്‍ച്ചചെയ്യാം.

നാടിനു നന്‍മ ചെയ്യണം എന്ന ആഗ്രഹം വെച്ചു ഇപ്പോഴുള്ള പാര്‍ട്ടികളില്‍ ചേര്‍ന്നിട്ടു കാര്യമില്ല. എ.കെ ആന്‍റ്റണിയുടെ സര്‍ക്കാര്‍ താഴെയിട്ടത്‌ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഈ അടുത്ത്‌ എല്‍ ഡി എഫിലെ അബ്ദുല്ലക്കുട്ടിയെ പുറത്താക്കി. കേരളത്തിന്‍റ്റെ വികസനം മാത്രം ആഗ്രഹിച്ചുകൊണ്ടാണു എല്ലാവരും വെറുക്കുന്ന ഒരാളെ പേര്‍ കൂട്ടുപിടിച്ചൊകൊണ്ടെ അദ്ദേഹം വികസനത്തെ കുറിച്ചു സംസാരിച്ചത്‌. അതിന്‍റ്റെ ഉദ്ദേശ ശുദ്ദിപോലും മനസ്സിലാക്കാതെ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി. രാജ്യത്തെ സേവിക്കാനുള്ള കൊതികൊണ്ട്‌ അദ്ദേഹം പട്ടാളത്തില്‍ ചേര്‍ന്നു. ഒരു നല്ല പട്ടാളക്കാരനായി രാജ്യത്തെ സേവിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം അനുവതിക്കട്ടെ എന്നു നമ്മുക്ക്‌ ആശംസിക്കാം.

പെട്ടന്ന്‌ ഒരു ദിവസം കുറേ യുവാക്കള്‍ ചേര്‍ന്നു " ഞങ്ങള്‍ പുതിയ പാര്‍ട്ടിക്കാരാണു നാട്‌ നന്നാക്കാന്‍ പോകുകയാണു ഞങ്ങള്‍ക്കു എല്ലാവരും വോട്ടു ചെയ്യണം" എന്നു പറഞു ചെന്നാല്‍ ആരും വോട്ടു തരില്ലല്ലോ?.

എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളില്‍ സ്വാധീനമുള്ളവര്‍ക്കേ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ. അങ്ങിനെയുള്ള ആരൊക്കെയാണു നമ്മുടെ നാട്ടില്‍ ഉള്ളത്‌???? സംശയമില്ല! അത്‌ സിനിമാ താരങ്ങള്‍ മാത്രമാണ്. കേരളം നന്നായിക്കാണാന്‍ സിനിമാ താരങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നു നമ്മുക്കറിയാം (മമ്മൂട്ടിയുടെ ബ്ലോഗ്‌ സൈറ്റില്‍ ആദ്യത്തെ പോസ്റ്റ്‌തന്നെ രാഷ്ടീയത്തെകുറിച്ചാണ്).

ഒരു മാസത്തേക്കെങ്ങിലും സിനിമാ താരങ്ങള്‍ ഷൂട്ടിങ്ങ്‌ നിര്‍ത്തിവെച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്നു ബോധവല്കരണം നടത്തണം. എന്നിട്ട്‌ പുതിയ പാര്‍ട്ടിയുണ്ടാക്കണം. അതാതു സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്ന വിദ്യഭ്യാസമുള്ളവരെ ഇന്‍റ്റര്‍വ്യൂവിലൂടെ സ്ഥാനാര്‍ത്ഥികളാക്കണം. അങ്ങിനെ ചെയ്താല്‍ നമ്മുടെ എല്ലാ മന്ത്രിമാരും വിവരവും വിവേകവുമുള്ളവരയിരിക്കും.

സിനിമാ താരങ്ങള്‍ അവരുടെ ഇഷ്ട മേഖലയായ സിനിമ വിട്ടുകൊണ്ട്‌ പൂര്‍ണ്ണമായി ജനസേവനത്തിനിറങ്ങണം എന്നല്ല, പാര്‍ട്ടിയെ അവര്‍ നയിക്കണം. ഔദ്യോഗിക പദവികള്‍ വഹിക്കാതിരുന്നല്‍ അവര്‍ക്ക് സിനിമാ ജീവിതവും ഒരുമിച്ചു കൊണ്ടുപോകാം.

സിനിമാ താരങ്ങള്‍ക്കു സാധണക്കരോടായിക്കും കടപ്പാട്‌ കൂടുതല്‍, കാരണം സാധാരണക്കാരുടെ വിനോദമാണു സിനിമ. സമൂഹത്തിലെ മേല്‍ത്തട്ടിലുള്ളവര്‍ കുടുംബത്തോടെ സിനിമക്കുപോകുന്നത്‌ വളരെ അപൂര്‍വ്വമാണ്. അപ്പോള്‍ സിനിമാ താരങ്ങള്‍ക്കു കിട്ടുന്ന ഓരോ നോട്ടിലും സാധാരണക്കാരുടെ വിയര്‍പ്പിന്‍ നനവുണ്ട്‌ (കൊടുക്കുന്ന രൂപക്കുള്ള വിനോദം സിനിമാ താരങ്ങള്‍ നമ്മുക്കു പകരുന്നു എന്നകാര്യം മറക്കുന്നില്ല) നമ്മള്‍ നിര്‍ബദ്ധിച്ചാല്‍ സിനിമാ താരങ്ങള്‍ ജനസേവനത്തിനിറങ്ങും എന്നുതന്നേയാണു ഞന്‍ കരുതുന്നത്.

ഇനിയും വൈകിയാല്‍ ഇരു മുന്നണിയിലും വിശ്വസം നഷ്ടപ്പെട്ട ജനങ്ങള്‍ അവരവരുടെ മതത്തിന്‍റ്റെ പേരിലുള്ള പര്‍ട്ടിയില്‍ ചേരുകയും വര്‍ഗ്ഗീയ കലാപങ്ങള്‍ നാട്ടില്‍ തലപൊക്കുകയും ചെയ്യും.

തമാശക്കഥകള്‍


ഒരു ബസ് എന്നെ കുത്താന്‍ വന്നു!!!
ഭാഷാപരമായ കൗതുകങ്ങള്‍ എല്ലാ നാട്ടിലേയും പോലെ മലയാളക്കരയിലും ഉണ്ട്. സംസാര ഭാഷയില്‍ രസകരമായ നിരവധി അനുഭവങ്ങള്‍ ഉണ്ട്. അവയില്‍ ഓര്‍മനില്ല്കുന്ന ചിലത് ദാ നോക്കൂ..

ഒരു ബസ് എന്നെ കുത്താന്‍ വന്നു!!!

2005 ല്‍ ആണ്‌ കണ്ണൂര്‍ (പരിയാരം) ആയുര്‍ വേദ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ആയത്. അതു വരെ തിരുവനന്തപുരത്തായിരുന്നു ജോലി. ആദ്യ ദിവസം കാഷ്വാലിറ്റി ഒ.പി. യില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ ഒരു സ്ത്രീ കാല്‍ക്കുഴയ്ക്കു വേദനയുമായി എത്തിയത്.

ഞാന്‍ അവരോടു ചോദിച്ചു " ഇതെങ്ങനെ സംഭവിച്ചു?"

ഉടന്‍ വന്നു മറുപടി " ഒരു ബസ് ഇന്നെ കുത്താ വന്നു..... ഞാനട് തുള്ളി !"

എന്റെ കണ്ണൂ തള്ളി " ബസ് കുത്താന്‍ വന്നോ?"

ഹൗസ് സര്‍ജന്‍ പറഞ്ഞ് തന്നു " സര്‍, ഇവിടെ ബസ്സിടിച്ചു, ബസ് തട്ടി എന്നൊന്നുമല്ല പറയുക; ബസ് കുത്തി എന്നാണ്‌!"

"അപ്പോ ഇവര്‌ തുള്ളി എന്നു പറഞ്ഞതിന്റെ അര്‍ത്ഥമോ?"

"തുള്ളി എന്നാല്‍ ചാടി എന്നാണര്‍ത്ഥം; എന്നു മാത്രമല്ല, ചാടി എന്നുപറഞ്ഞാല്‍ എറിഞ്ഞു എന്നുമാണര്‍ത്ഥം!"

( “ഇല എടുത്തു ചാടിക്കള“ എന്നു പറഞ്ഞാല്‍ “ഇല എടുത്ത് എറിഞ്ഞു കളയൂ എന്നാണര്‍ത്ഥം!“ )

*************************************************************

മാവേലിക്കരയ്ക്കും കായംകുളത്തിനുമിടയ്ക്കുള്ള ഓണാട്ടുകര (ഏവൂര്‍) എന്ന സ്ഥലമാണ്‌ എന്റെ ജന്മദേശം; അമ്മയുടേ നാട് മലപ്പുറം ജില്ലയിലും. ഇനി പറയുന്നത് സ്വന്തം അനുഭവമല്ല. നാട്ടില്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥയാണ്‌.

ഏവൂരുള്ള ഒരു സ്ത്രീയെ തിരുവനന്തപുരത്തേക്കു കല്യാണം കഴിച്ചു വിട്ടു. ഭര്‍ത്താവ് ഒരു സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനാണ്‌.

ഇടയ്ക്കൊക്കെ ഭാര്യയേയും കൂട്ടി ഏവൂര്‍ വരും. ഏവൂരമ്പലത്തില്‍ എല്ലാ മലയാള മാസം ഒന്നാം തീയതിയും കഥകളി (ആട്ടം എന്നാണ്‌ നാടന്‍ ഭാഷ) ഉണ്ടാവും.

മിക്കവാറും എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ കഥകളി കാണാന്‍ എത്തുമായിരുന്നു അന്ന്‌.

ഭാര്യയുടെ നിര്‍ബന്ധം കാരണം നമ്മുടെ കഥാനായകനും ഒരു രാത്രി കഥകളി കാണാന്‍ സമ്മതിച്ചു.

പിറ്റേന്ന് വൈകുന്നേരം "കവല" യിലേക്കിറങ്ങിയപ്പോള്‍ ഒരു അയല്‍ പക്കകാരന്‍ ചോദിച്ചു " എന്താ അണ്ണാ ഒരു ഒറക്കച്ചടവ്?"

"വോ, എന്തരു പറയാനപ്പീ , നമ്മടെ ഒയ്ഫിന് (വൈഫിന്) ഫയങ്കര നിര്‍ഭന്തം... ആട്ടം കാണണവെന്ന്...ഇത്തിപ്പോലം കണ്ടേച്ച് പ്വോരാം എന്നു വച്ചു പ്വായി.... "

"എന്നിട്ട് എങ്ങനെയോണ്ടായിരുന്നു ആട്ടം?"

"വോ, അത്ര വല്യ കൊണവില്ല. പിന്നെ ആ പാഞ്ചാലീം പിന്നൊരു ക്വാഴീം കുടൊള്ള ഡയലാഗ്... അത് കൊള്ളാം!!"


(അണ്ണന്‍ കാണാന്‍ പോയ ആട്ടക്കഥയുടെ പേര്‌ - നളചരിതം. അദ്ദേഹം രംഗത്തു കണ്‍ടത് ദമയന്തിയും ഹംസവും! ദമയന്തി പാഞ്ചാലിയായി; ഹംസം കോഴിയായി!!)

***********************************************************


ഇനി ഒരു കൊല്ലം കഥ. എന്റെ വിവാഹം കഴിഞ്ഞ് ശേഷം ആദ്യമായി വന്ന കാര്‍ത്തിക വിളക്കിന്‌ ഞാന്‍ ഭാര്യവീട്ടിലായിരുന്നു (കൊല്ലത്ത്‌). തിരുവനന്തപുരത്തുനിന്ന് എതിയപ്പോഴേക്കും നേരം വൈകി.

എങ്കിലും കുളിച്ചു വരാം എന്നു പറഞ്ഞ് ഞാന്‍ ബാത്റൂമില്‍ കയറി. കുളിച്ചിറങ്ങി വന്നപ്പോഴേക്കും ഭാര്യാമാതാവ് സന്തോഷത്തോടെ പറഞ്ഞു

"വല്യ കാറ്റായിരുന്നു... എങ്കിലും ഞാനങ്ങു പറ്റിച്ചു!"

"ആരെ പറ്റിച്ചു?" ഞാന്‍ അമ്പരന്നു.

"ആരെ പറ്റിച്ചെന്നോ? ഇതു നല്ല പുതുമ! വെളക്കു പറ്റിച്ചെന്ന്‌..!"

ഇത്തവണ ഞാന്‍ കൂടുതല്‍ ഞെട്ടി " വെളക്കു ... പറ്റിച്ചോ? ആരെ..?"

അമ്മ പറഞ്ഞത് എനിക്കു മനസ്സിലായില്ല എന്നു ലക്ഷ്മിക്കു മനസ്സിലായി.

അവള്‍ പറഞ്ഞ് "ചേട്ടാ ഇവിടെ വിളക്കു കത്തിക്കുക എന്നുള്ളതിന്‌ പറ്റിക്കുക എന്നും പറയും!"


"ദൈവമേ! വിളക്കിനെയും പറ്റിക്കുമോ!" ഞാന്‍ പിറുപിറുത്തത് അവള്‍ കേട്ടില്ല!

*********************************************************


ഇതു മാത്രമല്ല കൊല്ലം ഭാഷയുടെ പ്രത്യേകത.

പുറം എന്നു പറയില്ല പെറം എന്നേ പറയൂ.

പൊറോട്ട പെറോട്ടയാണ്‌.

ഉറുമ്പ് എറുമ്പാണ്‌.

തൊഴുത്ത് തൊഴുമ്പാണ്

തോട്ടി തോട്ടയാണ്

ഓടിക്കുക ഇല്ല - ഓട്ടിക്കുകയേ ഉള്ളൂ!

ഇങ്ങനെ പലതും.

ഇനി സമയം കിട്ടുമ്പോള്‍ ബാക്കി എഴുതാം!

മിസ്ഡ് കോള്‍ ‍...

അന്നു രാത്രിയും കൃത്യം എട്ടിനും എട്ടരക്കുമുള്ള ശുഭ മുഹൂര്‍ത്തത്തിനിടയില്‍ അശ്വതിയുടെ മിസ്ഡ് കോളെത്തി. മൊബൈലെടുത്ത് ഒന്ന് നെടുവീര്‍പ്പിട്ട് അശ്വതി ചിന്തകളില്‍ മുഴുകി അങ്ങിനെ അട്ടം നോക്കി കിടന്നു. ആരാണീ അശ്വതിയെന്ന് ചോദിച്ചാല്‍ അവളെന്‍റെ കാമുകിയല്ല, സുഹൃത്തുമല്ല. പിന്നെ വെറും പരിചയക്കാരിയാണോയെന്ന് ചോദിച്ചാല്‍ അതില്‍ കൂടുതലുണ്ട് താ‍നും. പലപ്പോഴും ചു നായരും ഗോപുമോനും ചക്ക ചൂലുന്നതു ചൂഴ്ന്ന് ചൂഴ്ന്ന് ചോദിച്ചിട്ടും ഒന്നും വിട്ടുപറയാതിരിക്കാന്‍ ഞാന്‍ താമരശേരി മുത്തിക്ക് നേര്‍ന്ന നെയ്‌വിളക്കിന് കണക്കില്ല.

അശ്വതിയുമൊത്തുള്ള സമാഗമങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ അയവെട്ടി കിടന്നപ്പോഴാണ് പതിവില്ലാത്തവിധം അശ്വതിയുടെ രണ്ടാമത്തെ മിസ്ഡ് കോള്‍ വന്നത്. കഷ്ടകാലത്ത് സര്‍പ്പവും പാമ്പാവുമെന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളു. ആ നിമിഷം തന്നെ ചു നായര്‍ റൂമിലേക്ക് കാലെടുത്ത് വച്ചു. ചു നായരെ കാണാതെ മിസ്ഡ് കോള്‍ ഒളിപ്പിക്കാനുള്ള എന്‍റെ ശ്രമം സിബിഐ ഓഫീസര്‍ നന്ദകുമാര്‍ നായരെപ്പോലെ ചു നായര്‍ കണ്ടു പിടിച്ചു. ഈശ്വരാ ഇനിയിപ്പൊള്‍ പോളിഗ്രാഫും ബ്രെയിന്‍ മാപ്പിംഗ് അങ്ങിനെ എന്തൊക്കെ നേരിടേണ്ടിവരുമെന്ന് ചിന്തിച്ച് തല ചൊറിഞ്ഞിരുന്നപ്പോഴാണ് ഞങ്ങളുടെ റൂമിലെ പോളിഗ്രാഫ് സ്പെഷലിസ്റ്റായ ഗോപു മോന്‍റെ വരവ്.

പോളിഗ്രാഫില്‍ പി എച്ച് ഡി നേടിയിട്ടുള്ള ഗോപുമോന്‍ വന്നപാടെ ചു നായര്‍ സംഭവം ഉണര്‍ത്തിച്ചു. ഞാന്‍ തല അമര്‍ത്തി ചൊറിഞ്ഞു. ഗോപു മോന്‍ ഓപ്പറേഷന്‍ തുടങ്ങുന്നതിനു മുന്‍പെ ഞാന്‍ അങ്ങോട്ടൊരു വെടിപൊട്ടിച്ചു. എടാ അത് നിങ്ങള്‍ കരുതുന്നതു പോലൊന്നുമല്ല. വേണമെങ്കില്‍ നിങ്ങളും മിസ്കാള്‍ അടിച്ചൊ. എനിക്ക് ഒരു പ്രശ്നവുമില്ല. എന്‍റെ അപ്രതീക്ഷിതമായ നയതന്ത്ര നീക്കത്തില്‍കീഴടങ്ങി. സന്തോഷത്തോടെ ഇരുവരും ഓരോ മിസ് അടിച്ചു. ഗോപുമോന്‍ മിസ്സില്‍ മാത്രം നിര്‍ത്തിയില്ല ഒരു മെസേജും വിട്ടു. തരം കിട്ടിയാല്‍ അവന്‍ മസാജും ചെയ്തേനെ. അതു കണ്ട് എന്‍റെ ചങ്കൊന്നും പിടച്ചെങ്കിലും ഞാനതത്ര കാര്യമാക്കിയില്ല. എന്നാല്‍ വാവിട്ട വാക്കും കൈവിട്ട മെസേജും തിരിച്ചെടുക്കാനാവില്ലെന്ന് ഞാനന്നറിഞ്ഞു.

10 നിമിഷത്തിനുള്ളില്‍ പ്രതികരണമെത്തി. അശ്വതിയുടെ അച്ഛന്‍. ഗോപുമോന്‍ തന്‍റെ ഫോണിലേക്ക് വന്ന കോള്‍ തന്ത്രപൂര്‍വം എടുക്കാതിരുന്നപ്പോള്‍ ചു നായര്‍ ചാടിയെടുത്തു. പിന്നെ തെറിയുടെ തൃശൂര്‍ പൂരമായിരുന്നു. ചു നായരുടെ ഒരു പുരികമുയരുന്നതും മുഖം വക്രിക്കുന്നതും ഞങ്ങള്‍ നോക്കി നിന്നു. പക്ഷെ ചു നായരും വിടാന്‍ ഭാവമില്ല. അശ്വതിയുടെ അച്ഛന്‍റെ എല്ലാ വിളികള്‍ക്കും അവന്‍ മറുവിളി കൊടുത്തു. ഒടുവില്‍ വിജയശ്രീലാളിതനായി ചു നായര്‍ ഫോണ്‍ വെച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. അശ്വതിയുടെ അച്ഛന്‍ എന്താ പറഞ്ഞത്?. അതിന് ചു നായര്‍ പറഞ്ഞ മറുപടികേട്ട് എന്‍റെ കണ്ണു രണ്ടും പുറത്തേക്ക് തള്ളി. അവളുടെ മുറച്ചെറുക്കന്‍ കുട്ടപ്പായി ഇതറിഞ്ഞാല്‍ നിന്നെയൊന്നും ജീവനോടെ വെച്ചേക്കില്ലെന്ന്!!!!TEST

21-)ം നൂറ്റണ്ടിലെ ശകുന്തളമാര്‍ ശ്രദ്ധിക്കുക

ചതിക്കുന്നു ലോകം..

ജന്മം തന്നൊരച്ഛനെ,

നൊന്തുപെറ്റൊരമ്മയെ,

സ്നേഹം തരുന്നാക്കൂടപ്പിറപ്പിനെ.

ദുഷ്യന്തന്റെ പുഞ്ചിരിയില്‍

മതി മറക്കുന്ന ശകുന്തളമാര്‍

മുദ്ര മോതിരത്തിനു പകരം

ജീവിതം കൊടുക്കുന്ന വിഡ്ഢികള്‍.

പിന്നൊരിക്കലൊരുദിനം കളിമോതിരം തിരിച്ചറിഞ്ഞൊ-

രുമുഴം കയറില്‍ സര്‍വ്വതും തീര്‍ക്കുന്നു നിര്‍ദ്ദയം.

അച്ഛനെ മറക്കുന്നു , അമ്മയെ മറക്കുന്നു,

കൂടെപ്പിറപ്പുകളെയെല്ലാം ചതിക്കുന്നു.

ജീവിതം ഉഴിഞ്ഞു വച്ചവര്‍ മക്കള്‍ക്കായ്, അവരോ

മക്കളുടെ മരണഹേതുവറിയാന്‍ പോലും വിധിയില്ലാത്തോര്‍

ആരെപ്പഴിക്കണം നമ്മളീത്തെറ്റിനു?

പരിശുദ്ധ സ്നെഹത്തിന്‍ വിലയറിയാതെ

കളിമോതിരം കൊണ്ടു പെണ്ണിന്റെ മാനം

വിലക്കെടുക്കുമീ ദുഷ്യന്തന്‍ മാരെയോ?

വിഡ്ഢികളാമീ ശകുന്തളമാരെയോ?

ഇവര്‍ക്കു ജന്മം കൊടുത്തൊരീ..

പാപികളാം മാതാപിതാക്കളെയോ?

അതോ സൃഷ്ട്ടിയില്‍ തിരിവുകാട്ടിയൊരീശ്വരനെത്തന്നെയോ?

അറിയാതെ പോയത്

പറയുവാനേറെയുണ്ടെങ്കിലും പിരിയുവാന്‍ സമയമായി
ഇനിയില്ല നമുക്കൊരു നിമിഷവും സ്വന്തമായി
പറയാതെ പോകുവാന്‍ വയ്യെനിക്കെന്നാല്‍-
പറയുവാനുമാവില്ല കൂട്ടുകാരാ
പറയാത്തതൊക്കെയൊരു മയില്‍പ്പീലിപൊലെയെന്‍-
മനസ്സാം പുസ്തകത്താളില്‍ മയങ്ങുന്നു.
നീയൊരിക്കലും വരക്കാത്ത ചിത്രങളില്‍-
ഞാന്‍ കാണുവാന്‍ കൊതിച്ചനിറങ്ങളുണ്ടെന്ന്
അറിയാതെ പൊയി നീ, പറയിവാന്‍ ഞാനും മറന്നു
ഒരുമിച്ചു നടന്നൊരാ നിമിഷങ്ങളിലെന്നോ
അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചുപോയി.
കാലം നിറം ചേര്‍ത്തൊരീ ഓര്‍മ്മകളെല്ലാം
മയങുമെന്‍ മാനസ്സചിപ്പിയിലെന്നും
പറയാതെന്‍ സ്വപ്നങള്‍ പതിരായിപോവുമ്പോള്‍
എനിക്കെന്നെ നഷ്ടപ്പെടുന്നതറിഞിട്ടും
തിരുത്തുവാനായില്ല എനിക്കെന്റെ മനസ്സിനെ
കാലം കൊരുകുന്ന മറവികള്‍ക്കുള്ളില്‍
ഒരുപാടോര്‍മ്മകള്‍ അലിഞ്ഞു തീരും
അതിലൊരു പഴങ്കഥയായ് ഞാനുമെന് ഓര്‍മ്മകളും
ഒരിക്കലെന്നോര്‍മ്മയില്‍ നിന്‍ മിഴിനീരു വീണു
അക്ഷരമുത്തുകള്‍ മായാന്‍ തുടങ്ങുമ്പോള്‍
അന്നു നീ കുറിക്കണമൊരു സാക്ഷ്യപത്രമെന്‍-
സ്നേഹവും ഞാനും സത്യമായിരുനെന്ന്..

""""""""""എനിക്കെന്റെ ബാല്യം തിരിച്ചുവേണം""""""""""""""""

തിരിയേ നടക്കാന്‍ മോഹമാ വഴിയേ
എന്റെ കൊലുസ്സിന്റെ കൊഞ്ചല്‍ പതിഞ്ഞൊരാ വഴിയേ
ഇന്നും കേള്‍്ക്കാമവിടെയെനിക്കെന്റെ പൊട്ടിച്ചിരികളും
കുഞ്ഞു പരിഭവങ്ങളും.
കണ്ണുനീര്ക്കൊണ്ടു കളിപ്പാട്ടത്തിനു വിലപറഞ്ഞവള്‍്
ഇന്നു കണ്ണീരാല്‍ കഴുകിയുണക്കുന്നാ ഓര്‍മ്മകളെ.
മയിലാന്ജിച്ചാറില്‍് മുക്കിയ കയ്യാല്‍
മുദ്ര കാട്ടിയ ദിനങ്ങളില്‍
ചവിട്ടി നോവിച്ച വേദികളുണ്ടവിടെ,
ഒരു നൂറു പരിഭവം പറഞ്ഞെന്നെ വരവേല്‍ക്കാന്‍.
ഇന്നെനിക്കായ്‌ പൂക്കുന്ന മുല്ലകളില്ലാ തൊടിയില്‍,
ഞാന്‍ പെറുക്കാന്‍ ചെല്ലാഞ്ഞു പരിഭവിച്ചാവാം.
ഇന്നീ കനവിന്റെ പായില്‍ കിടന്നുറങ്ങുംമ്പോഴെന്തിനോ
തിരികേ നടക്കാന്‍ മോഹമെനിക്കാ വഴിയേ.
നഖത്താല്‍ മേക്കാത് കുത്ത്തുന്നോരേട്ടനെ കൊഞ്ഞനംകാട്ടിയോടിയ
വഴിയേ തിരിച്ചുപോകണമിന്നെനിക്കതിനായ്-
എനിക്കെന്റെ ബാല്യം തിരിച്ചുവേണം

Wish




I wish i had a friend
Who loves me more than words can say?
Who cares me deeply every day?
Whom i can share sorrows in every way?

I wish i had a friend
Always here sitting beside me
Who foster my illusions
I really wish someone can help me

I wish everybody to love me
Love me more than they love anyone else
But
I have no magic wand
Then how my wishes come true?

സൌഹൃദവും പ്രണയവും

സൌഹൃദമോ പ്രണയമോ വലുത്?
ഞാന്‍ പലരോടും ചോദിച്ചു...
ചിലര്‍ പറഞ്ഞു സൌഹൃദം...
ചിലര്‍ പറഞ്ഞു പ്രണയം...
ഇല്ല അങ്ങിനെ വരില്ലല്ലോ?
ഏതെങ്കിലും ഒരുവന്‍ തന്നെ കേമന്‍...
എന്റെ ചോദ്യങ്ങള്‍ പല വഴിക്കായ്...
ഉത്തരങ്ങളും പല വഴിക്കായ്...
ഒരുവന്‍ ചോദിച്ചു, എന്തിന് ചോദിച്ച് നടക്കുന്നു;
സ്വയം ചോദിച്ചൂടെ?
ശരിയാണല്ലോ!
ഞാനാലോചിച്ചു...
ഓര്‍മ വന്നത് കൂട്ടുകാരന്റെ മുഖം...
അവന്റെ പ്രണയവും എന്റെ സൌഹൃദവും
ഒന്നു തന്നെ ആയിരുന്നല്ലോ?
ഒടുവില്‍ ഞാന്‍ മനസിലാക്കി
രണ്ടും ഒന്നു തന്നെ
ഒന്നിന്റെ രണ്ടു പേരുകള്‍ മാത്രം!

സ്നേഹതീരം


കുന്നിന്‍ചെരുവിലെ അമ്പല മുറ്റത്തെ ആല്‍തറയില്‍ അവന്‍ കിടക്കുകയാണ്... മനസ് മുഴുവന്‍ അവളാണ്, ഇഷ.. അവളുടെ ഓര്‍മയില്‍ അവന്‍ അലിയുന്നത് അവിടെയാണ്...
വേര്‍പാടിന്റെ വേദനകളുമായ് പോയ ആറു മാസവും അവന്‍ ചിലവിട്ടത് അവിടെയാണ്...
പരസ്പരം ഇഷ്ടപ്പെട്ടു, നമ്മള്‍ ആഗ്രഹിച്ചതു പോലെ ഒരു ജീവിതം... അതല്ലേ, ഇഷാ ഞാന്‍ നിന്നോട് ചോദിച്ചൂള്ളൂ... പക്ഷേ, നീ എന്നെ മറ്റൊരാള്‍ക്ക് വിട്ടു കൊടുത്തു... എന്നിട്ട് നീ... മരിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ലല്ലോ? ഇഷാ, ഞാന്‍ തിരച്ചറിയുന്നു... നിന്റെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞു...
* * * * * * * * * * * * *

സ്വപ്നങ്ങളിലും ദുഖങ്ങളിലും സന്തോഷത്തിലും എല്ലാം അവനൊപ്പം അവള്‍ ഉണ്ടായിരുന്നു.
മൂന്നു വര്‍ഷം കൊണ്ട് അവള്‍ അവനെ പുതിയൊരു വ്യക്തിയാക്കി മാറ്റി.
ഇണക്കങ്ങളും പിണക്കങ്ങളും മാറി മാറി അവരിലൂടെ കടന്നുപോയി...
പിന്നീടെപ്പോഴാണ് അവളുടെ സ്വപ്നത്തില്‍ അവനില്ലാതായത്... അതോ തിരിച്ചായിരുന്നോ?
എങ്ങിനെയായാലും ഇന്ന് അവനൊപ്പം അവളില്ല.
ഒരു ഭ്രാന്തനെപോലെ അവന്‍ പിറുപിറുത്തു... ഇഷാ, നീ എവിടെയാണ്... ഇഷാ, എന്റെ ഇഷാ!
ഇഷയെക്കുറിച്ചുള്ള ഓര്‍മകള്‍ ഇതിനോടകം അവനെ ഒരു ഭ്രാന്തനാക്കി കഴിഞ്ഞിരുന്നു.

* * * * * * * * * * * * * * * *
ഇഷയ്ക്ക് പാച്ചുവും പാച്ചുവിന് ഇഷയും, അതായിരുന്നു അവരുടെ ലോകം... ആ ലോകത്ത് മറ്റാര്‍ക്കും സ്ഥാനമുണ്ടായിരുന്നില്ല...
എന്നിട്ടും എന്തേ അങ്ങിനെ സംഭവിച്ചു.
ആ ദിനം അവന്‍ ഓര്‍ത്തൂ... ഇഷയോടൊപ്പമുണ്ടായിരുന്ന അവസാന ദിനം... അവനില്‍ നിന്ന് അവള്‍ പറന്നകന്ന ദിനം...
പാച്ചൂ, ഒരിക്കലും മടങ്ങി വരാത്ത ഒരു യാത്രയാണ് എന്റെ മനസില്‍...
ഒരിക്കലും മടങ്ങി വരാത്ത യാത്ര ഭീരുക്കളുടെയല്ലേ ഇഷാ?
ആയിരിക്കാം... ഈ വിധി ഞാന്‍ സ്വയം തിരഞ്ഞെടുത്തതാണ്... പക്ഷേ, നിനക്ക് ദുഖിക്കേണ്ടി വരില്ല... നിന്റെ ഇഷ്ടങ്ങള്‍ക്ക് കൂട്ട് ഞാനല്ല, അവളാണ്... മീനു. അവള്‍ മതി! എനിക്ക് പകരം നിനക്ക് അവളാണ് ശരി...ഞാന്‍ തനിച്ചാണ്... എനിക്കാരുമില്ല... ആരും വേണ്ട...
ഇഷാ... ഞാന്‍ പറയുന്നതൊന്ന് നീ കേള്‍ക്ക്...
വേണ്ട, എനിക്ക് ഒന്നും കേള്‍ക്കണ്ട... വിജനമായ ഒരു സ്ഥലത്തേക്ക് ഞാന്‍ പോകുവാ... കല്ലുകളും മുള്ളുകളും നിറഞ്ഞ ലോകത്തേക്ക്... അവിടെ എന്നെ ആരും ശല്യപ്പെടുത്തില്ല...
ഇഷാ അരുത്!!!
ഇല്ല, എനിക്ക് പോയേ പറ്റൂ. തോറ്റു മടങ്ങാന്‍ ഞാനില്ല... നിന്നോടൊപ്പം ജീവിച്ചു ജയിക്കാന്‍ എനിക്ക് കഴിയുകയുമില്ല...അപ്പോള്‍...
എന്നന്നേക്കുമായ് ഞാന്‍ പോകുന്നതല്ലേ നല്ലത്.
എല്ലാം നിന്റെ ഇഷ്ടം! പക്ഷേ, ഇഷാ, നീ ഒരിക്കല്‍ പറഞ്ഞതുപോലെ ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും നമ്മള്‍ ഒരുമിച്ച്!
വേണ്ട, പാച്ചൂ... എന്നെ വിട്ടേക്ക്, ഞാന്‍ എപ്പോഴും തനിച്ചാണ് ... മരണത്തിലും ഞാന്‍ തനിച്ചു മതി!
* * * * * * * * * * *
അവളുടെ ഓര്‍മയില്‍ അവന്‍ വിതുമ്പി...
കണ്ണില്‍ നിന്നു ഒരിറ്റു കണ്ണീര്‍ അവള്‍ക്കായ് പൊടിഞ്ഞു...
ഇഷാ, എനിക്കും ആരുമില്ല... നീയായ് കൂട്ടിച്ചേര്‍ത്തത് ഞാനായ് ഉപേക്ഷിച്ചു... നീ ഭാഗ്യവതിയാണ്! പക്ഷേ, ഞാനോ... മരണത്തിനു പോലും എന്നെ വേണ്ട!!!
ഒരു ഭ്രാന്തനെ പോലെ അവന്‍ വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടേയിരുന്നു...
* * * * * * * * * * * * *
പ്രണയം മരിച്ചു കഴിഞ്ഞാല്‍, പിന്നെ
തികഞ്ഞ ശാന്തതയാണ്
ഒരു കൊടുങ്കാറ്റിനു മുന്‍പുള്ള നിശബ്ദത പോലെ...
പിന്നീട് ഒരു മരവും ഇല പൊഴിക്കില്ല
ഒരു പൂവും വിടരില്ല
ഒരു മയില്‍ പീലിയും ആകാശം കാണില്ല...
**********************************
പറയുവാനുണ്ട് പൊന്‍ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞുപോയെങ്കിലും
കറ പിടിച്ചോരെന്‍ ചുണ്ടില്‍തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
നിറയുകയാണോരേകാന്ത രോദനം
സ്മരണതന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും!
************************end

മനസ്

ഇന്നും ദു:സ്വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു...
നേര്‍ത്തൊരു കിതപ്പോടെ ചുറ്റും നോക്കി...
കുറ്റാകുറ്റിരുട്ട്...
ആകെ വിയര്‍ത്തു കുളിച്ചു ...
ഇത്രയ്ക്കും വിയര്‍ക്കാന്‍ മാത്രം ഞാന്‍ എന്താണ് കണ്ടത്?
അറിയില്ല... എത്ര ചിന്തിച്ചിടും ഒന്നും പിടികിട്ടിയില്ല...
വല്ലാതെ ഭയന്നിട്ടുണ്ട്...
മെല്ലെ എഴുന്നേറ്റ് ഒരു ഗാസ് വെള്ളം അകത്താക്കി...
വീണ്ടും ഉറങ്ങാന്‍ കിടന്നു...
ഇരുട്ടിലേക്ക് മുഖം ചേര്‍ത്ത് ഞാനോര്‍ത്തു... മനസിനെ പറ്റി... മനസിന്റെ വിഹ്വലതകളെ പറ്റി...
ശീന്യമായ മനസ്... അത് വെറും മിഥ്യയല്ലേ?
മനസ് ശൂന്യമാണോ?
ഒരിക്കലുമല്ല...
അതെന്താ മനസ് ശൂന്യമാകാത്തത്?
ആരുടെയും മനസ് ശൂന്യമല്ല... ശൂന്യമാണെന്ന് പറയുന്നതൊക്കെ വെറുതെ!
മനസിന് ശൂന്യമായിരിക്കാന്‍ കഴിയില്ല ...
കാരണം, അവിടെ നിറയെ ഓര്‍മകളാണ്...
അതെ, ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന ഓര്‍മകള്‍...
ഓര്‍മകളുടെ വേലിയേറ്റവും വേലിയിറക്കവുമെല്ലാം സംഭവിക്കുന്നത് മനസിലാണ്...
അപ്പോള്‍... മനസിന് ശൂന്യമാകാന്‍ കഴിയുമോ?
ഒരിക്കലുമില്ല... മനസ് ഒരിക്കലും ശൂന്യമാവില്ല...
ശൂന്യമാവണമെങ്കില്‍....
അവശേഷിച്ച ചലനം നിലയ്ക്കണം...

സ്വതന്ത്രന്‍!

ഞാന്‍ സ്വതന്ത്രനാണ്...
ആണോ?
ആരു പറഞ്ഞു???
ആരും സ്വതന്ത്രരല്ല...
എല്ലാവരും ചങ്ങലയിലാണ്...
ഓരോതരം ചങ്ങലയില്‍
അതില്‍ കുടുങ്ങിക്കിടക്കുകയാണ്
അല്ലെങ്കില്‍ കുടുക്കപ്പെട്ടിരിക്കുകയാണ്...
ബന്ധങ്ങളുടെ ചങ്ങലയില്‍...
കടപ്പാടുകളുടെ ചങ്ങലയില്‍...
സ്നേഹത്തിന്റെ ചങ്ങലയില്‍...
നല്ല മനസിന്റെ ചങ്ങലയില്‍...

ഒന്നും ഓര്‍ക്കാതെ എല്ലാ ചങ്ങലകളും പൊട്ടിച്ചാലോ?
പൊട്ടിച്ചിട്ട് ഓടിപോയാലോ?
അതിന് മനസ് സമ്മതിക്കുമോ?
സമ്മതിക്കുമെങ്കില്‍ പറയാം...
സ്വതന്ത്രന്‍!
ഞാന്‍ സ്വതന്ത്രന്‍!

മെഴുകുതിരി വെട്ടത്തെ പ്രണയിച്ച മഴപാറ്റ

അവള്‍ എന്നും ഒറ്റക്കായിരുന്നു. നന്നേ ചെറുപ്പത്തില്‍ അഛ്ചന്‍ നഷ്‌ടമായി. ആകെ കൂട്ടിനുണ്ടായിരുന്നത് അമ്മമാത്രമായിരുന്നു. നേര്‍ത്ത മഴനനഞ്ഞ്, ഇലഞ്ഞിപൂക്കള്‍ വീണുകിടന്ന വഴികളിലൂടെ പള്ളികൂടത്തില്‍ പോകുമ്പോഴും പാടത്തിന്നര‍ഞ്ഞാണം തീര്‍ത്ത് ഒഴുകുന്ന കൈതോട്ടിലെ വെള്ളത്തോടൊപ്പം പരല്‍മീനെ കാലുകൊണ്ട് ചെപ്പി എറിയുമ്പോഴും ആരും ഉണ്ടായിരുന്നില്ല അവള്‍ക്ക് കൂട്ടിന്. മഴയെ ആത്മാവോളം സ്‌നേഹിച്ചിരുന്ന അവളുടെ സ്വപ്നങ്ങള്‍ക്ക് എന്നും തനിക്കു നഷ‌്‌ടമായ തുളസിക്കതിരിന്റെ നരച്ച നിറമായിരുന്നു . പുസ്‌തകവും അമ്മയുമായിരുന്നു അവളുടെ കൂട്ട്. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത അവള്‍ അഖിലേന്ത്യാ പ്രവേശനപരീക്ഷയില്‍ എല്ലാവരെയും പിന്നിലാക്കികൊണ്ട് മറൈന്‍ എഞ്ചിനീയറിംങില്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടി. ഹോസ്റ്റലിലും ക്ലാസ് മുറിയിലും ഒരു പൂമ്പാറ്റയെപോലെ പറിനടന്ന അവള്‍ അവിടയും പഠിത്തത്തില്‍ ഒന്നാമതായിരുന്നു.

ക്ലാസ് മുറിയിലെ ഇടവേളകളിലും, ഹോസ്റ്റലില്‍ നിന്നും കാമ്പസിലേക്കും, തിരിച്ചുമുള്ള യാത്രകളില്‍ അവളോട് കിന്നാരം പറഞ്ഞ് എപ്പോഴും കൂടയുണ്ടായിരുന്ന സുന്ദരനായ സഹപാഠി "എന്നെ നനയിക്കാന്‍ മഴക്കിഷ്‌ടമാണങ്കില്‍ ഈ മഴയെ എനിക്ക് വേണം" എന്നെഴുതി നീട്ടിയ കവിതയില്‍ അവള്‍ ആയിരം മഴവില്ലു കണ്ടു. അവന്റെ കരിനീല മിഴികളില്‍ വളരെ മനോഹരമായ മഴനൂലുകള്‍.. നേര്‍ത്ത്... നനുത്ത് തന്നിലേക്കു പെയ്യുവാന്‍ വെമ്പുന്നത് അവള്‍ അറിഞ്ഞു. തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന അവന്റെ കണ്ണുകളുടെ മാസ്മരികതയില്‍, അവന്റെ വശ്യതയാര്‍ന്ന പുഞ്ചിരിയില്‍ അവള്‍ മറ്റാരോ ആകാന്‍ ശ്രമിച്ചു. ആളൊഴിഞ്ഞ കഫ്‌റ്റേറിയയുടെ മൂലയില്‍, ക്യാമ്പസിലെ ഇടനാഴികളില്‍, വാകമരതണലില്‍ അവന്‍ അവള്‍ക്കായ് പ്രണയം പകുത്തു. എല്ലാം അവനൊരു തമാശയാണന്നറിയാതെ പാര്‍ക്കുകളിലും നഗരങ്ങളിലും അവള്‍ തന്റെ നേര്‍ക്ക് നീണ്ടുവന്ന അവന്റെ മെലിഞ്ഞ കൈതുമ്പു പിടിച്ചുനടന്നു. അവന്റെ അനേകം കാമുകിമാരില്‍ ഒരുവള്‍ ആണന്നറിയാതെ കോണ്‍ഫറന്‍സുകളുടെയും സെമിനാറുകളുടേയും മറവില്‍, ഹോട്ടലുകളിലും ഗസ്‌റ്റ് ഹൗസുകളിലും അവള്‍ അവന്റെ കരവലയത്തിലൊതുങ്ങി അവനോടൊപ്പമുറങ്ങി. അവന്റെ നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ മുറിയിലെ നേര്‍ത്ത നീലവെളിച്ചത്തില്‍ അവളുടെ ശരീരമധ്യത്തിലേക്ക് നിസദ്ദേഹവും ആധികാരികവുമായ് നീങ്ങുമ്പോള്‍ അവളുടെ ആത്മാവിന്റെ ഭാഗമാകുകയഅയിരുന്നു അവന്‍.

ദിവങ്ങള്‍ ആവര്‍ത്തന വിരസതയുള്ളതായപ്പോള്‍, ഒരു ആലസ്യത്തിനൊടുവില്‍ നഗ്‌നമായ അവന്റെ മാറില്‍ ചാഞ്ഞ അവളുടെ കൈവിരലുകളെ ലാളിച്ചുകൊണ്ട് ഇനി നമുക്ക് പിരിയാം എന്നവന്‍ പറഞ്ഞു. മനസ്സിലെവിടയോ ഇടിമുഴങ്ങുന്നതായും ഒരു ഇരമ്പലോടെ മഴ വന്നണയുന്നതായും അവള്‍‍ക്ക് തോന്നി. സഹിക്കാന്‍ കഴിയുമായിരുന്നില്ല അവള്‍ക്ക്. എല്ലാം പകുത്തുവാങ്ങിയിട്ട് നടന്നകലുന്ന അവനെ മറക്കാന്‍ അവള്‍ക്ക് എങ്ങനെ കഴിയും? വീശിയടിക്കുന്ന കാറ്റിനൊപ്പം ജീവിതത്തില്‍ കാര്‍മേഘങ്ങള്‍ ഇരുണ്ട് കൂടുന്നതവള്‍ അറിഞ്ഞു.

ആരോടും ഒന്നും മിണ്ടാതെ, വലിയ കണ്ണുകളില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ നിഷ്കളങ്കതയുമൊളിപ്പിച്ച്‌, ഓണാഘോഷത്തിന് സെറ്റുസാരിയുടുത്ത്, വിടര്‍ത്തിയിട്ട മുടിയില്‍ മുല്ലപ്പൂചൂടി, ചന്ദന വളയിട്ട കൈകളാല്‍ പൂളക്ക‍മൊരുക്കാന്‍ അവളും ആഗ്രഹിച്ചു. കൂട്ടുകാരൊത്ത് തലയില്‍ ചൂടാനുള്ള മുല്ലപൂവും വാങ്ങി ഹോസ്റ്റലില്‍ തിരിച്ചെത്തിയ അവള്‍ കൂട്ടുകാരിയുടെ കൈയ്യില്‍ നിന്നും സെറ്റുസാരി വാങ്ങി ഇസ്തിരി ഇട്ടു വച്ചു. പതിവിലും ഉത്സാഹവതിയും സന്തോഷവതിയുമായിരുന്നു അന്നവള്‍.

ഓണാഘോഷത്തിന്റെ ഭാഗമായി രാത്രി ഗാനമേളയുണ്ടായിരുന്നു. എട്ടുമണിയോടെ എല്ലാവരും കൂട്ടുകാരൊത്ത് ഗാനമേള കേള്‍‍ക്കാന്‍ പോയപ്പോള്‍ , ആഡിറ്റോറിയത്തിനടുത്തുള്ള ഇന്ത്യന്‍ കോഫീ ഹൗസിന്റെ ആളൊഴിഞ്ഞ മൂലയില്‍ ആറിതണുത്ത ചായക്കപ്പും പിടിച്ച് നിര്‍‌വ്വികാരമായ് അവന്‍ പറയുന്നതെല്ലാം കേട്ടിരിക്കുകയായിരുന്നു അവള്‍. ഒരു വിടപറയലിന്റെ ചുവയുണ്ടായിരുന്ന അവന്റെ സംസാരം വാഗ്വാദങ്ങളിലേക്കും, തര്‍ക്കങ്ങളിലേക്കും, ഭീഷണിയിലേക്കും വഴിമാറി. ഗാനമേളകഴിഞ്ഞ് എല്ലാവരും തിരികെ പോരുമ്പോള്‍ അടച്ചിട്ട കോഫീ ഹൗസിനു മുന്നില്‍, വാകമരത്തിന്റെ ഇരുള്‍ പറ്റി, കണ്ണീര്‍ ഒഴുകുന്ന കവിളുകളുമായ് അവനോട് യാചിച്ച് അവള്‍ നില്‍ക്കുന്നത് കൂട്ടുകാര്‍ കണ്ടിരുന്നു. രാത്രി എപ്പോഴാണവര്‍ പിരിഞ്ഞത്? എന്തു പറഞ്ഞാണവന്‍ അവളെ യാത്രയാക്കിയത്? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.

അതിരാവിലെ ഉത്തരേന്ത്യക്കാരിയായ റൂമേറ്റിനെ വിളിച്ചുണര്‍ത്തി, ഞാന്‍ ഒരു ഫോണ്‍ ചെയ്ത് വരാം എന്നു പറഞ്ഞ് പേഴ്‌സുമെടുത്തവള്‍ ഹോസ്‌റ്റലിനടുത്തുള്ള എസ്. ടി.ഡി ബൂത്തിലേക്ക് പോയി. എന്തോ ഒരൊറ്റപ്പെടലിന്റെ തീക്ഷ്ണത അവളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു അപ്പോള്‍. ആരയായിരുന്നു അവള്‍ ഫോണ്‍ ചെയ്തത്? എന്തായിരുന്നു അവള്‍ക്ക് കിട്ടിയ മറുപടി? ഫോണ്‍ ചെയ്തിട്ട് എവിടേക്കാണവള്‍ പോയത്? സമയം ഏറചെന്നിട്ടും മടങ്ങിവരാഞ്ഞപ്പോള്‍, അവള്‍ എത്തിക്കോളും എന്നു കരുതി സഹപാഠികള്‍ കാമ്പസിലേക്ക് യാത്രയായി. പക്ഷേ പൂക്കളമിടാന്‍, സെറ്റുസാരിയുടുത്ത്, തലയില്‍ മുല്ലപ്പൂ ചൂടി, സിന്ദൂരകുറിയണിഞ്ഞ്, ചന്ദന വളയിട്ട കൈകളുമായ് അവള്‍ എത്തിയില്ല. അവളെ കാക്കാതെ സഹപാഠികള്‍ പൂക്കളമൊരുക്കി, ഏഴുതിരിയിട്ട് നിലവിളക്കുകൊളിത്തി, കൈകൊട്ടികളിയുടേയും ആര്‍പ്പുവിളിയുടേയും അകമ്പടിയോടെ മാവേലി മന്നനെ എതിരേറ്റു. ഓണാഘോഷങ്ങള്‍ തുടങ്ങി.

"റയില്‍‌വേ ട്രാക്കില്‍ ഒരു പെണ്‍കുട്ടിയുടെ ജഡം കിടക്കുന്നു, പേഴ്‌സില്‍ നിന്നും കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ ആണ്. വന്ന് ബോഡി തിരിച്ചറിയൂ" എന്ന ഒരു സന്ദേശം പെട്ടന്ന് എല്ലാവരെയും മൂകരാക്കി. അത് അവള്‍ ആകുമോ? ഇല്ല അവള്‍ക്കതിനുള്ള ധൈര്യമില്ല. സഹപാഠികള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. അപ്പോഴും അതും അവന് ഒരു തമാശയായ് തോന്നിയിട്ടുണ്ടാകാം. ഓണാഘോഷങ്ങള്‍ നിര്‍ത്തിവച്ച് സഹപാഠികളില്‍ ചിലര്‍ അവിടേക്ക് പാഞ്ഞു. തിരിച്ചറിയാനായ് ഒന്നും ഉണ്ടായിരുന്നില്ല. അവിടവിടെയായി ചിതറികിടക്കുന്ന കുറേ മാംസ പിണ്ഡങ്ങള്‍. ചോരയില്‍ മുങ്ങിയ തുണികഷണങ്ങളും, പേഴ്‌സും കണ്ട് അവര്‍‍ അവളെ തിരിച്ചറിയുമ്പോള്‍, ചുറ്റും കൂടിനിന്നവര്‍ പറയുന്നതുകേട്ടു, ചീറിപാഞ്ഞുവരുന്ന തീവണ്ടിയുടെ മുന്നിലേക്ക് "ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്റെ ആത്മാവിനോളം, നീയില്ലാതെ എനിക്ക് ജീവിക്കനാവില്ല" എന്നുവിളിച്ചു പറഞ്ഞ് ഭ്രാന്തമായ് നടന്നടുക്കുകയായിരുന്നു അവള്‍ എന്ന്. ചിതറിതെറിച്ച മാംസപിണ്ഡങ്ങള്‍ പോളിത്തീന്‍ ബാഗില്‍ വാരികൂട്ടി, ജനറല്‍ ഹോസ്‌പിറ്റലിലേക്ക് തിരി‍ക്കുമ്പോള്‍ സ്‌നേഹത്തിനുവേണ്ടി സ്വന്തമായതെല്ലാം പകുത്തു നല്‍കുകയും, അത് നിഷേധിക്കപ്പെട്ടപ്പോള്‍ ആരോടും ഒന്നും പറയാതെ കടന്നുപോയ അവളെയും കാത്തിരിക്കയായിരുന്നു അപ്പോഴും ചൂടാതെ പോയ ആ മുല്ലപൂക്കള്‍.

മറക്കല്ലേ...നാം ഇന്ത്യക്കാരാ...

മറക്കല്ലേ...നാം ഇന്ത്യക്കാരാ...
ഇന്ത്യ.....വിവിധ ഭാഷക്കാരും വര്‍ണക്കാരും നിറക്കാരും ഒത്തു ചേര്‍ന്ന നാട്...വിശേഷണങ്ങള്‍ നിരവധിയാണ് ഇന്ത്യയ്ക്ക്. സിന്ധു നദിയുടെ പേരില്‍ നിന്നാണ് ഇന്ത്യ എന്ന വാക്ക് ഉണ്ടായത്. സിന്ധു നദിയെ പേര്‍ഷ്യക്കാര്‍ ഹിന്ദുവെന്നും ദേശത്തെ ഹിന്ദുസ്ഥാന്‍ എന്നും വിളിച്ചു, ഇതുകേട്ട് ഗ്രീക്കുകാര്‍ ഇന്‍ഡസ് എന്നു വിളിച്ചു. അങ്ങനെയാണ് ഇന്ത്യ രൂപം കൊള്ളുന്നത്.

എന്നാല്‍ ഇന്ത്യയ്ക്ക മറ്റൊരു പ്രത്യേകത കൂടിയുണ്ട്.. എന്റെ മാതൃരാജ്യം. ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ നാട്. എന്നാല്‍ ഇന്ന് എത്ര പേരാണ് സ്വന്തം മാതൃരാജ്യത്തിന്റ പേര് പറയുന്നത്. എല്ലാവര്‍ക്കും മടിയാണ് സ്വന്തം നാടിന്റെ പേരു പറയാന്‍. മറിച്ച് ഞാന്‍ അമേരിക്കക്കാരനാണ് എന്നു പറയാന്‍ ആര്‍ക്കും മടിയുണ്ടാകില്ല...

ഒരു കാലത്ത് കൈവിട്ടു പോയ സ്വന്തം നാടിന്റെ സ്വാതന്ത്യ്രം വീണ്ടെടുക്കാന്‍ ഒരുപാട് പേര്‍ തങ്ങളുടെ ജീവിതം മാറ്റി വച്ചു. ഒന്നിനും വേണ്ടിയായിരുന്നില്ല. പെറ്റമ്മയുടെ സ്വാതന്ത്രത്തിനു വേണ്ടി. അവര്‍ അന്ന് അത് തങ്ങളുടെ കടമയായി കരുതിയിരുന്നു. എന്നാല്‍ ഇന്ന് എത്ര പേരാണ് സ്വന്തം നാടിനെ ഒരു നിമിഷമെങ്കിലും ഓര്‍ക്കുന്നത്. എല്ലാവരും സ്വാര്‍ത്ഥരായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്കാവശ്യമായ നികുതി കൊടുക്കാതെ വെട്ടിക്കുന്ന ചില പേര്‍. ആ നികുതിയില്‍ നിന്നും ഒരു ഭാഗം എങ്ങനെ കൈക്കലാക്കാം എന്നു ശ്രമിക്കുന്ന ചില പേര്‍..

ഇതു മൂലം കഷ്ടപ്പെടുന്നവരോ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ബുദ്ധി മുട്ടുന്ന പട്ടിണി പാവങ്ങള്‍. ആര്‍ക്കും മഹാനാവാനൊന്നും കഴിയില്ല. പക്ഷേ സ്വന്തം രാജ്യത്തിന്റെ പേരു പോലും പറയാന്‍ മടിക്കുന്നവരായി നാം ഇന്ത്യക്കാര്‍ ഒരിക്കലും മാറരുത്.

വളര്‍ന്നു വരുന്ന തലമുറയ്ക്ക് പോലും മാതൃസ്നേഹം കുറഞ്ഞു വരുന്നു. നാമോരുത്തരും ഇന്ത്യയെ ഓര്‍ക്കുന്നത് സ്വാതന്ത്യ്രദിനത്തില്‍ മാത്രം. വരും തലമുറയെങ്കിലും ഐ ആം ആന്‍ ഇന്ത്യന്‍ എന്നു അഭിമാനത്തോടെ പറയണം..

നിങ്ങള്‍ ചിരിക്കുന്നവരാണോ...?

ചിരിക്കാന്‍ എളുപ്പമാണോ..? ഞാന്‍ എന്നോട് തന്നെ പല തവണ ചോദിച്ച ചോദ്യം.. എനിക്ക് മറുപടി കിട്ടിയില്ല..പക്ഷേ എനിക്ക് ഒന്നു മനസിലായി. ചിരിക്കാന്‍ കഴിയുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഗംഗ അങ്ങനെയായിരുന്നില്ല. സങ്കടങ്ങള്‍ മാറാന്‍ അവള്‍ കണ്ടുപിടിച്ച സൂത്രമായിരുന്നു ചിരിക്കുക എന്നത്.

ഗംഗയെ കാണുമ്പോള്‍ പലപ്പോഴും ഞാനും വിചാരിച്ചു. എന്തു കൊണ്ട് എനിക്കും ചിരിച്ചു കൂടാ..പക്ഷേ അവള്‍ ചിരിക്കുമ്പോഴും അവളുടെ ഉള്ള് നീറുന്നത് എനിക്കു കാണാമായിരുന്നു.. അവളോട് ചോദിച്ചാല്‍ അവള്‍ പറയുക. ദുഖം മറക്കാനുള്ള എളുപ്പ മാര്‍ഗ്ഗമാണത്രേ ചിരി...

ഉള്ളില്‍ വിഷമം തോന്നുമ്പോള്‍ ചിരിക്കുക. എന്നാല്‍ പുറമെ ചിരിക്കുമ്പോഴും പലരുടെയും ഉള്ള് വിതുമ്പുകയായിരിക്കും...എന്റെ ഗംഗയെപ്പോലെ..പക്ഷേ അത് നമുക്ക് കേള്‍ക്കാന്‍ കഴിയില്ല...അത് കേള്‍ക്കുന്നയാള്‍ നിങ്ങളുടെ ഏറ്റവും വലിയ സുഹൃത്തായിരിക്കും...

തനിച്ചാകുന്ന വാര്‍ദ്ധക്യം...

ജീവിതത്തില്‍ ഓര്‍ക്കാന്‍ ഒത്തിരി സമയം കിട്ടുന്നത് എപ്പോഴാണെന്നറിയാമോ...വാര്‍ദ്ധക്യം..ജീവിതത്തിലെ കടമകളെല്ലാം നിറവേറ്റി എന്നു തോന്നുന്ന കാലം...മരണത്തെ കൂടുതല്‍ സ്നേഹിക്കുന്ന സമയം..

ജീവിതത്തില്‍ പിന്തിരിഞ്ഞു നോക്കുന്ന സമയമാണ് വാര്‍ദ്ധക്യം. ബാല്യവും കൌമാരവും ഒക്കെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കും. ബാല്യത്തിലെ കുസൃതിയും കൌമാരത്തിലെ പ്രണയവും ഒക്കെ...എല്ലാവര്‍ക്കുമുണ്ട് വാര്‍ദ്ധക്യം. ചിലര്‍ക്ക് അത് ലഭിക്കാറില്ല. ചാരു കസേരയില്‍ ചാരിയിരുന്ന് പഴയ ഓര്‍മ്മകള്‍ ഓര്‍ക്കുക എന്തു രസമുള്ള കാര്യമാ അല്ലേ...ഒന്നു ചിന്തിച്ചു നോക്കൂ...ദേഷ്യവും കോപവും ഒക്കെ മാറി നാം മറ്റൊരു വ്യക്തിയായി തീരുന്ന അവസ്ഥ.

കൂട്ടായി ഒരാള്‍ വേണമെന്നു ചിന്തിക്കുന്ന കാലം കൂടിയാണത്. തനിച്ചാകുന്ന വാര്‍ദ്ധക്യകാലം ജീവിതത്തിലെ ഏറ്റവും മടുപ്പാണ്. നടക്കുമ്പോള്‍ ആ കൈ ഒന്നു പിടിക്കാന്‍ തളരുമ്പോള്‍ തലയൊന്നു ചായ്ക്കാന്‍ ഒരാള്‍ വേണമെന്നു ആഗ്രഹിക്കുന്ന കാലമാണ് വാര്‍ദ്ധക്യം.

ആദ്യ പ്രണയലേഖനം...........

പ്രണയം പോലെ മനോഹരമാണ് പ്രണയലേഖനവും.എന്നാല്‍ അത് കിട്ടാന്‍ ഭാഗ്യം കിട്ടിയിട്ടുള്ളവര്‍ വളരെ ചുരുക്കമാണ്. പ്രത്യേകിച്ചും ഇന്നത്തെ യുഗത്തില്‍. കാലം മാറിയപ്പോള്‍ പ്രണയലേഖനത്തിന്റെ പ്രസക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ പഴയ കാലത്തെ ആള്‍ക്കാരോട് ചോദിച്ചാല്‍ അവര്‍ പറയും അവര്‍ക്ക് കിട്ടിയ പ്രണയലേഖനത്തെക്കുറിച്ച്..ചിലര്‍ അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടാകും...നിങ്ങള്‍ എഴുതിയിട്ടുണ്ടോ പ്രണയലേഖനം..എന്നാല്‍ ഞാന്‍ എഴുതിയിട്ടുണ്ട്.

ഒരു പ്രണയലേഖനമെങ്കിലും എഴുതണമെന്നത് എന്റെ വലിയൊരാഗ്രഹമായിരുന്നു..അങ്ങനെ എന്റെ ഇരുപത്തി ഒന്നാമത്ത വയസില്‍ എനിക്കൊരു അവസരം കിട്ടി.. ഹോ! എന്തു സന്തോഷമായിരുന്നെന്നോ...ഞാന്‍ എഴുതി ...എന്റെ ഉള്ള് തുറന്ന് എഴുതി..അതിലെ ഓരോ വാക്കും എന്റെ മനസ് വെളിപ്പെടുത്തുന്നതായിരുന്നു...

അതിന് എനിക്ക് പ്രതിഫലവും കിട്ടി..ഒരു മഞ്ചിന്റെ മിഠായി...ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും പ്രണയലേഖനം എഴുതിയാല്‍ മിഠായി കിട്ടുന്നതെങ്ങനെയെന്ന്...തിരിച്ചും കത്തല്ലേ കിട്ടുക...ശരിയാ..പക്ഷേ ഞാന്‍ എഴുതിയത് ഹോസ്റ്റലിലെ എന്റെ റൂംമേറ്റ്സ് സംഘടിപ്പിച്ച പ്രണയലേഖനം മത്സരത്തിനു വേണ്ടിയാ...എനിക്ക് ഫസ്റ്റ് പ്രൈസും കിട്ടി...ഇപ്പോള്‍ കണ്‍ഫ്യൂഷനൊന്നും ഇല്ലല്ലോ...

ഇഷ്ടം

ഇഷ്ടമെന്തെന്നു ചോദിച്ചാല്‍........
ഇഷ്ടമില്ലാത്തതൊഴിച്ചെന്തും........
ഇഷ്ടമില്ലാത്തതോ?...
ഇഷ്ടമുള്ളതൊഴികെയെന്തും......
ഇഷ്ടത്തിനും ഇഷ്ടമില്ലാത്തതിനുമിടയില്‍
ഇഷ്ടവും ഇഷ്ടമില്ലാത്തതും തിരഞ്ഞ് ഞാനും, കഷ്ടം!

ശലഭത്തോട്

നിസ്സാരമെങ്കിലും ശലഭമേ നിന്റെ ജന്മം
എത്ര സഫലം, എത്രമേല്‍ ധന്യം?!
തുടങ്ങി നീ യാത്ര, അറപ്പെഴും പുഴുവായ്.
പൂമ്പാറ്റയായി നീയൊരുങ്ങിയപ്പോള്‍
പുണരാനെത്തിയല്ലോ
പരകോടി മാനസങ്ങള്‍!
വിണ്ണും മണ്ണിന്റെ കവികളും
നിനക്കായ് മധുരഗീതി പൊഴിച്ചു.......

ആശിച്ചു പോകയാണു ഞാന്‍ ശലഭമേ,
നമ്മുടെ ജന്മങ്ങള്‍ വെച്ചു മാറിയെങ്കില്‍!!
നീയെന്നെ കളിയാക്കരുത്.......
വെറുമൊരു മനുഷ്യന്റെ അറിവില്ലായ്മയായി

സ്നേഹം

ആരോടെന്നില്ലാതെ, എപ്പോഴെന്നില്ലാതെ.......
എന്തെന്നറിയാതെ, എന്തിനെന്നറിയാതെ.....
ചിലപ്പോള്‍ ഒരു കുളിര്‍തെന്നലായി,
ഇനിയൊരിക്കല്‍ ഒരു കൊടുങ്കാറ്റായി....
ഒരിക്കല്‍ പെരുങ്കള്ളനെപ്പോലെ പതുങ്ങി,
പിന്നെ ഇരച്ചു കയറുന്ന പോലീസുകാരെപ്പോലെ....
ഇങ്ങനെയൊക്കെ മനസിലേക്ക് കടന്നു വരുന്ന
ഒരു.... ഒരു......അതു തന്നെ,
നിര്‍വചിക്കാനാകാത്ത ആ അതുണ്ടല്ലൊ,
ആരോടും എപ്പോഴും തോന്നാവുന്ന,
വേലികെട്ടില്‍ തളച്ചിടാനാകാത്ത ആ അത്....

ഗൂഗിള്‍ ന്യൂസ്

http://news.google.com/news?ned=ml_in
എല്ലാ മലയാള ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും, അവ അപ്ഡേറ്റാവുന്ന മുറയ്ക്ക് ഈ പേജില്‍ കിട്ടും.

Now you can Chat here